ADVERTISEMENT

മിലാൻ ∙ഇറ്റാലിയൻ സീരി എ ഫുട്ബോളിലെ മിലാൻ ഡാർബിയിൽ ഇന്റർ മിലാനു 3–0 വിജയം. എസി മിലാനെ 2–ാം സ്ഥാനത്തു 4 പോയിന്റിനു പിന്നിലാക്കിയ ഇന്ററിന്റെ വിജയമൊരുക്കിയത് ബെൽജിയം സ്ട്രൈക്കർ റൊമേലു ലുക്കാകുവാണ്.

ഒരു മാസം മുൻപ് നടന്ന ആദ്യ ഡാർബി ലുക്കാകുവും എസി മിലാൻ സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ചും തമ്മിലുള്ള വാക്‌പയറ്റിൽ ശ്രദ്ധ നേടിയിരുന്നു. 

ഇത്തവണ 5–ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസിന് ആദ്യഗോളിനു വഴിയൊരുക്കിയ ലുക്കാകു 66–ാം മിനിറ്റിൽ ഇന്ററിന്റെ വിജയമുറപ്പിച്ച 3–ാം ഗോൾ പേരിലാക്കുകയും ചെയ്തു. 57–ാം മിനിറ്റിലെ ഗോളിൽ മാർട്ടിനെസ് ഡബിൾ തികച്ചു. 23 കളിയിൽ ഇന്ററിന് 53 പോയിന്റ്; എസി മിലാന് 49. 

ആർസനൽ ‌‌തകർത്ത് സിറ്റി 

ലണ്ടൻ ∙ കളി തുടങ്ങി 75–ാം സെക്കൻഡിൽ റഹിം സ്റ്റെർലിങ്ങിന്റെ ഹെഡർ ഗോൾ. ആ ഒറ്റഗോൾ മതിയായി ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആർസനലിനെ വീഴ്ത്താൻ. സ്കോർലൈൻ 1–0 ആണെങ്കിലും ആയാസരഹിതമായിരുന്നു സിറ്റിയുടെ വിജയം. ജയത്തോടെ പട്ടികയിൽ 10 പോയിന്റ് ലീഡ് നിലനിർത്തി സിറ്റിയുടെ പടയോട്ടം തുടരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് 3–1നു ന്യൂകാസിൽ യുണൈറ്റഡിനെയും ലെസ്റ്റർ സിറ്റി 2–1നു ആസ്റ്റൻ വില്ലയെയും തോൽപിച്ച് ടോപ് 4 പോരാട്ടത്തിൽ സജീവമായി. ഗോൾവ്യത്യാസക്കണക്കിൽ യുണൈറ്റഡ് രണ്ടാമതും ലെസ്റ്റർ മൂന്നാമതും തുടരുന്നു. 

മാർക്കസ് റഷ്ഫോഡ്, ഡാനിയേൽ ജയിംസ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവരുടെ ഗോളുകളിലാണ് 17–ാം സ്ഥാനക്കാരായ ന്യൂകാസിലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീഴ്ത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com