മഡ്‌ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2–1ന് ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു. 48–ാം മിനിറ്റിൽ മലയാളിതാരം വി.പി.സുഹൈറിന്റെ ഗോളിൽ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിന് 56–ാം മിനിറ്റിൽ സാർഥക് ഗോലുയിയുടെ സെൽഫ് ഗോൾ 2–0ന്റെ ലീഡ് നൽകി. 86–ാം മിനിറ്റിൽ ഒരു ഗോൾ മടക്കി സാർഥക് ഈസ്റ്റ് ബംഗാളിന് ആശ്വാസമേകി. കേരള ബ്ലാസ്റ്റേഴ്സിനെതിരായ അവസാന മത്സരം സമനിലയിലായാൽപ്പോലും നോർത്ത് ഈസ്റ്റിനു പ്ലേഓഫിലേക്കു കടക്കാം.
Content Highlights: ISL: Northeast United vs East Bengal