ADVERTISEMENT

ടൂറിൻ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സീരി എ ഫുട്ബോൾ മത്സരത്തിൽ ക്രോത്തോന്യയ്ക്കെതിരെ യുവന്റസിനു 3–0 ജയം. ഇതോടെ നിലവിൽ സീരി എയിൽ കളിക്കുന്ന എല്ലാ ടീമുകൾക്കെതിരെയും ഗോൾ എന്ന നേട്ടത്തിലെത്തി ക്രിസ്റ്റ്യാനോ. യൂറോപ്യൻ ലീഗുകളിൽ ക്രിസ്റ്റ്യാനോ ഗോളടിക്കുന്ന 78–ാം ക്ലബ്ബാണ് ക്രോത്തോന്യ. എസി മിലാൻ താരമായ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡാണു ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം. ഇബ്ര 79 ക്ലബ്ബുകൾക്കെതിരെ ഗോൾ നേടിയിട്ടുണ്ട്. ജയത്തോടെ 22 കളികളിൽ 45 പോയിന്റുമായി യുവെ 3–ാം സ്ഥാനത്തേക്കു കയറി. എസി മിലാൻ (23 കളി, 49 പോയിന്റ്), ഇന്റർ മിലാൻ (23 കളി, 53 പോയിന്റ്) എന്നിവരാണു മുന്നിലുള്ളത്.

Content Highlights: Juventus vs Crotone

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com