sections
MORE

സമാസമം ആദ്യ സെമി

ISL
ഗോവയുടെ ഇഗോർ അംഗുലോയും (ഇടത്) മുംബൈയുടെ ആദം ലെ ഫൊൺഡ്രേയും മത്സരത്തിനിടെ.
SHARE

മഡ്ഗാവ് ∙ രണ്ടു തവണ മുന്നിലെത്തിയിട്ടും ജയിക്കാൻ ഗോവയ്ക്കായില്ല; ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി – എഫ്സി ഗോവ ഒന്നാം സെമിയുടെ ആദ്യപാദം 2–2 സമനിലയിൽ. 2–ാം പാദം 8ന്. 2–ാം സെമിയുടെ ആദ്യപാദത്തിൽ ഇന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡും എടികെ ബഗാനും ഏറ്റുമുട്ടും. 

ഇഗോർ അംഗുലോയുടെ (20’) പെനൽറ്റി ഗോളിലൂടെയാണു ഗോവ കളിയിൽ ലീഡെടുത്തത്. എന്നാൽ, യൂഗോ ബൗമുവിലൂടെ (38’) മുംബൈ ഒപ്പമെത്തി. 2–ാം പകുതിയിൽ ഗോവ വീണ്ടും മുന്നിൽ. ഇക്കുറി ഗോളടിച്ചത് സേവിയർ ഗാമ (59’). എന്നാൽ, 3 മിനിറ്റിനുശേഷം മൗർത്താദ ഫോൾ മുംബൈയ്ക്കു സമനില സമ്മാനിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA