ADVERTISEMENT

ബാംബോലിം ∙ നിശ്ചിത സമയവും അധികസമയവും ഗോൾരഹിത സമനിലയായപ്പോൾ ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ എഫ്സി ഗോവയെ വീഴ്ത്തി മുബൈ സിറ്റി എഫ്സി ഐഎസ്എൽ ഫുട്ബോൾ ഫൈനലിൽ കടന്നു. സഡൻഡെത്ത് വരെയെത്തിയ ഷൂട്ടൗട്ടിൽ 6–5നാണ് മുംബൈയുടെ ജയം. ആദ്യപാദത്തിൽ ഇരുടീമുകളും 2–2 സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്നത്തെ എടികെ മോഹൻ ബഗാൻ– നോർത്ത് ഈസ്റ്റ് സെമിവിജയികളെ മുംബൈ ഫൈനലിൽ നേരിടും.

മൂന്നു മണിക്കൂറോളം നീണ്ട കളിക്കൊടുവിലാണ് ബാംബോലിമിലെ ജിഎംസി സ്റ്റേ‍ഡിയത്തിൽ മുംബൈയുടെ വിജയം. എവേ ഗോൾ നിയമം ഇല്ലാത്തതിനാൽ 2–ാം പാദത്തിൽ ഏതെങ്കിലും ഒരു ടീം ജയിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ 90 മിനിറ്റിലും അധികമായി കിട്ടിയ അര മണിക്കൂറിലും ഇരുടീമും ഒപ്പത്തിനൊപ്പം നിന്നു. പാസിങ്ങിലും പന്തടക്കത്തിലും ഷോട്ടുകളിലും ഗോവ മുന്നിൽ നിന്നെങ്കിലും മുംബൈ വഴങ്ങിയില്ല. 

ഷൂട്ടൗട്ടിൽ ഇരുടീമും ഗോൾകീപ്പർമാരെ മാറ്റി. ഗോവയ്ക്കു വേണ്ടി ആദ്യ 2 കിക്കുകളെടുത്ത എഡു ബെഡിയയ്ക്കും ബ്രണ്ടൻ ഫെർണാണ്ടസിനും പിഴച്ചതോടെ മുംബൈ അനായാസം ജയിക്കുമെന്നു കരുതിയെങ്കിലും മുംബൈയുടെ ഹെർനൻ സന്റാന, യൂഗോ ബൗമോ എന്നിവർക്കും പിഴച്ചു.

ഗോവയുടെ 5–ാം കിക്ക് ജയിംസ് ദൊനാച്ചിയും മുംബൈയുടെ 5–ാം കിക്ക് അഹ്മദ് ജഹൗയും പാഴാക്കിയതോടെ കളി സഡൻഡെത്തിലേക്ക്. അടുത്ത 3 കിക്കുകളിൽ ഇരുടീമിനും പിഴച്ചില്ല. എന്നാൽ ഗോവയുടെ 9–ാം കിക്ക് ഗ്ലാൻ‌ മാർട്ടിൻസ് പുറത്തേക്കടിച്ചു. തങ്ങളുടെ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഗോവയ്ക്കാരനായ റൗളിൻ ബോർജസ് മുംബൈയെ ഫൈനലിലേക്കു നയിച്ചു.

English Summary: Mumbai City enters isl final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com