ADVERTISEMENT

സൂറിക്ക് ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ വൻവിജയങ്ങളുമായി ബൽജിയവും ഹോളണ്ടും. ബൽജിയം 8–0നു ബെലാറൂസിനെയും ഹോളണ്ട് 7–0നു ജിബ്രാൾട്ടറിനെയും തോൽപിച്ചു. കഴിഞ്ഞ ദിവസം സെർബിയയ്ക്കെതിരായ മത്സരത്തിൽ റഫറി ഗോൾ അനുവദിക്കാത്തതിനെതിരെ ആംബാൻഡ് വലിച്ചെറിഞ്ഞു പ്രതിഷേധിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത്തവണ ലക്സംബർഗിനെതിരെ ലക്ഷ്യം കണ്ടു. ഒരു ഗോളിനു പിന്നിൽനിന്ന ശേഷം പോർച്ചുഗലിന്റെ വിജയം 3–1ന്. 

മറ്റു മത്സരങ്ങളിൽ ക്രൊയേഷ്യ, സെർബിയ, നോർവേ, സ്ലൊവാക്യ, വെയ്ൽസ് ടീമുകളും ജയിച്ചു. സ്ലൊവാക്യ റഷ്യയെ അട്ടിമറിച്ചപ്പോൾ ചെക്ക് റിപ്പബ്ലിക്കിനെയാണു വെയ്ൽസ് കീഴടക്കിയത്. കഴിഞ്ഞ കളിയിൽ അയർലൻഡിനെ 1–0ന് തോൽപിച്ച ലക്സംബർഗ് ഇത്തവണ പോർച്ചുഗലിനെയും തുടക്കത്തിലൊന്നു ഞെട്ടിച്ചു.  ജെർസൺ റോഡ്രിഗസിന്റെ ഗോളിൽ ലക്സംബർഗ് മുന്നിലെത്തിയെങ്കിലും ഡിയോഗോ ജോട്ടയുടെ ഹെഡറിൽ അവർ ഒപ്പം പിടിച്ചു. 2–ാം പകുതിയിൽ  റൊണാൾഡോയുടെ ഗോൾ. 

English Summary: Win for holland and belgium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com