ADVERTISEMENT

മാഞ്ചസ്റ്റർ ∙ മേസൺ ഗ്രീൻവുഡിന്റെ തകർപ്പൻ തിരിച്ചുവരവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വിജയം. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയനെ 2–1നു യുണൈറ്റഡ് തോൽപിച്ചു. ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു ചുവന്ന ചെകുത്താന്മാരുടെ തിരിച്ചുവരവ്.

ജയത്തോടെ, പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ യുണൈറ്റഡ് 2–ാം സ്ഥാനം ഉറപ്പിച്ചു. 13–ാം മിനിറ്റിൽ ഡാനി വെൽബെക്കാണു ബ്രൈറ്റണു ലീഡ് നൽകിയത്. എന്നാൽ, 2–ാം പകുതിയിൽ യുണൈറ്റഡ് മറുപടി നൽകി. 62–ാം മിനിറ്റിൽ മാർക്കസ് റാഷ്ഫഡും 83–ാം മിനിറ്റിൽ ഗ്രീൻവുഡും ലക്ഷ്യം കണ്ടു. യുണൈറ്റഡിനു 30 കളിയിൽ 60 പോയിന്റ്.

English Summary: Manchester United returns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com