ADVERTISEMENT

മഡ്രിഡ് ∙ റയൽ മഡ്രിഡിന്റെ ബ്രസീൽ താരം വിനീസ്യൂസ് ജൂനിയർ ഇനി സീനിയറാണ്! ഇരുപതുകാരൻ സ്ട്രൈക്കറുടെ ഡബിൾ ഗോൾത്തിളക്കത്തിൽ റയൽ മുട്ടുകുത്തിച്ചത് പ്രതിരോധം മറന്നു കളിച്ച ലിവർപൂളിനെയാണ്. 27, 65 മിനിറ്റുകളിലായിരുന്നു വിനീസ്യൂസിന്റെ ഗോളുകൾ. 36–ാം മിനിറ്റിൽ മാർക്കോ അസെൻസിയോയും ഗോൾ നേടി. ലിവർപൂളിനു പകരം നേടാൻ കഴിഞ്ഞത് 51–ാം മിനിറ്റിലെ മുഹമ്മദ് സലായുടെ ഒരേയൊരു ഗോൾ മാത്രം! 

27–ാം മിനിറ്റിൽ ടോണി ക്രൂസിന്റെ ഡയഗണൽ ക്രോസിൽനിന്നായിരുന്നു വിനീസ്യൂസിന്റെ ആദ്യഗോൾ. 9 മിനിറ്റിനു ശേഷം അസെൻസിയോയുടെ ഗോൾ കൂടി. 

മുഹമ്മദ് സലാ ലിവർപൂളിനായി ഒരു ഗോൾ മടക്കിയതോടെ വീണ്ടും റയൽ ആവേശം വീണ്ടെടുത്തു. 

ക്യാപ്റ്റൻ കരിം ബെൻസേമയും ലൂക്കാ മോഡ്രിച്ചും ചേർന്നു നടത്തിയ മനോഹര നീക്കത്തിനൊടുവിൽ വിനീസ്യൂസ് റയലിന്റെ 3–ാം ഗോളും നേടി.

English Summary: Vinicius magic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com