ADVERTISEMENT

മഡ്ഗാവ് ∙ എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്ന് ഇന്ത്യൻ ക്ലബ് എഫ്സി ഗോവ ഇറാൻ ക്ലബ് പെർസെപൊലിസ് എഫ്സിയെ നേരിടും. ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 10.30ന് കിക്കോഫ്. കഴിഞ്ഞ വർഷത്തെ 2–ാം സ്ഥാനക്കാരും നിലവിൽ ഗ്രൂപ്പ് ഇ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമാണ് ഇറാൻ ക്ലബ്. 

2 മത്സരങ്ങളിൽ സമനില പിടിക്കാൻ കഴിഞ്ഞതു നേട്ടമായി വിലയിരുത്തുന്ന ഗോവയ്ക്ക് ഇന്നത്തെ മത്സരം കടുപ്പമേറിയതാണ്. പെർസെപൊലിസ് കഴിഞ്ഞ 5 കളികളിൽ തോൽവിയറിഞ്ഞിട്ടില്ല. അൽ റയാൻ, അൽ വാഹ്ദ ടീമുകൾക്കെതിരെ സമനില പിടിക്കാൻ കഴിഞ്ഞതു ഗോവയുടെ നേട്ടമാണ്. 2–ാം സ്ഥാനത്താണു ഗോവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com