ADVERTISEMENT

ബിൽബാവോ ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടപ്പോരാട്ടത്തിൽ, ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മഡ്രിഡിനും കാലിടറി. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ അത്‌ലറ്റിക്കോ 2–1നു അത്‌ലറ്റിക് ബിൽബാവോയോട് തോറ്റു. 

നിലവിൽ അത്‌ലറ്റിക്കോ മഡ്രിഡ് ഒന്നാം സ്ഥാനത്തു തന്നെയാണെങ്കിലും ഒരു മത്സരം കുറച്ചു കളിച്ച ബാ‍ർസിലോനയ്ക്ക് ഈ സീസണിൽ കിരീടം നേടാൻ വഴിയൊരുക്കുന്നതായി ഈ തോൽവി. 

രണ്ടാം സ്ഥാനക്കാരായ റയൽ മഡ്രിഡ് കഴിഞ്ഞ ദിവസം റയൽ ബെറ്റിസുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതും ബാർസയ്ക്കാണു നേട്ടമായത്. 

ലാ ലിഗ പോയിന്റ് നില ഇങ്ങനെ: 1. അത്‌ലറ്റിക്കോ മഡ്രിഡ് – 33 കളി; 73 പോയിന്റ്. 2. റയൽ മഡ്രിഡ്– 33 കളി; 71 പോയിന്റ്. 3. ബാർസിലോന– 32 കളി; 71 പോയിന്റ്. അത്‌ലറ്റിക്കോ, റയൽ എന്നിവയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ചിട്ടുള്ള ബാർസിലോന വ്യാഴാഴ്ച ഗ്രനാഡയെ നേരിടും. ഈ മത്സരം ജയിച്ചാൽ ബാർസ ഒന്നാം സ്ഥാനത്തെത്തും. 

Content Highlight: Atlético Madrid, Barcelona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com