ADVERTISEMENT

മഡ്ഗാവ് ∙ 89–ാം മിനിറ്റിൽ ഗോൾ വഴങ്ങി ഖത്തർ ക്ലബ് അൽ റയ്യാനോടു സമനില പാലിച്ച എഫ്സി ഗോവ എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ നോക്കൗട്ട് കാണാതെ പുറത്ത്. സ്കോർ: ഗോവ–1, അൽ റയ്യാൻ–1. 3–ാം മിനിറ്റിൽ ഹോർഷെ ഓർടിസ് ഗോവയ്ക്കു ലീഡ് നൽകിയതാണ്.

നിശ്ചിതസമയം തീരാൻ വെറും ഒരു മിനിറ്റുള്ളപ്പോൾ അലി ഫെറിഡൂൺ അൽ റയ്യാനു സമനില നേടിക്കൊടുത്തു. 

ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തിൽ യുഎഇ ക്ലബ് അൽ വാഹ്ദ 1–0നു കഴിഞ്ഞ സീസണിലെ 2–ാം സ്ഥാനക്കാരായ ഇറാൻ ക്ലബ് പെർസെപൊലിസിനെ തോൽപിച്ചു. ഇതോടെയാണു ഗോവ നോക്കൗട്ടിലെത്താതെ പുറത്തായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com