ADVERTISEMENT

ലണ്ടൻ ∙ മാഞ്ചസ്റ്റർ സിറ്റിയെ കിരീടം ചൂടിച്ചു വിടപറയുമോ സെർജിയോ അഗ്യൂറോ? അർജന്റീന താരം ഗോൾ നേടിയ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ സിറ്റിക്ക് 2–0 ജയം. 4 മത്സരങ്ങൾ ശേഷിക്കെ 2–ാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 13 പോയിന്റ് മുന്നിലാണ് സിറ്റി (80 പോയിന്റ്).

യുണൈറ്റഡ് ഇന്നു ലിവർപൂളിനോടു തോറ്റാൽ സിറ്റിക്കു കിരീടമുറപ്പിക്കാം. ഈ സീസണു ശേഷം മാഞ്ചസ്റ്റർ സിറ്റി വിടുകയാണ് അഗ്യൂറോ. 2011–12 സീസണിന്റെ അവസാന ദിവസം ക്യുപിആറിനെതിരെ 95–ാം മിനിറ്റിൽ അഗ്യൂറോ നേടിയ ഗോളിലൂടെയാണ് സിറ്റി ചാംപ്യന്മ‍ാരായത്. 44 വർഷത്തിനു ശേഷമാണ് ആ സീസണിൽ സിറ്റി ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം ചൂടിയത്. 

ആദ്യപകുതിയിൽ ചെറുത്തു നിന്ന പാലസിനെ 57–ാം മിനിറ്റിലാണ് കിടിലൻ ഹാഫ് വോളിയിലൂടെ അഗ്യൂറോ വീഴ്ത്തിയത്. 2 മിനിറ്റിനകം ഫെറാൻ ടോറസ് സിറ്റിയുടെ 2–ാം ഗോളും നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com