ബെയ്ലിനു ഹാട്രിക്; ടോട്ടനത്തിനു ജയം
Mail This Article
×
ലണ്ടൻ ∙ വെയ്ൽസ് താരം ഗാരെത് ബെയ്ലിന്റെ ഹാട്രിക്കിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പറിനു ജയം. ഷെഫീൽഡ് യുണൈറ്റഡിനെ 4–0നു തോൽപിച്ച ടോട്ടനം പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തേക്കു കയറി.
മറ്റു കളികളിൽ ചെൽസി ഫുൾഹാമിനെയും ആർസനൽ ന്യൂകാസിലിനെയും 2–0നു തോൽപിച്ചു. കായ് ഹാവെട്സ് ചെൽസിക്കായി ഇരട്ടഗോൾ നേടി. പോയിന്റ് പട്ടികയിൽ ചെൽസി 4–ാമതും ആർസനൽ 9–ാമതുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.