ADVERTISEMENT

റോം ∙ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കിരീടമുറപ്പിച്ച് ഇന്റർ മിലാൻ. 2–ാം സ്ഥാനത്തുണ്ടായിരുന്ന അറ്റലാന്റ ഇന്നലെ സാസുവോളോയോട് 1–1 സമനില വഴങ്ങിയതാണ് ഇന്ററിനു നേട്ടമായത്. 4 മത്സരങ്ങൾ ശേഷിക്കെ ഇന്ററിന് 13 പോയിന്റ് ലീഡുണ്ട്. ഇന്റർ കഴിഞ്ഞ ദിവസം ക്രോറ്റോനെയെ 2–0നു തോൽപിച്ചിരുന്നു. 2009–10 സീസണിൽ ഹോസെ മൗറീഞ്ഞോ പരിശീലകനായിരിക്കവെയാണ് ഇന്റർ ഇതിനു മുൻപ് ലീഗ് കിരീടം ചൂടിയത്. 

  യുവന്റസിന്റെ 9 വർഷം നീണ്ട കിരീടത്തുടർച്ച അവസാനിപ്പിക്കാനും മിലാൻ ക്ലബ്ബിനായി. ഇന്ററിന്റെ 19–ാം സീരി എ കിരീടനേട്ടമാണിത്. എസി മിലാനെ (18) മറികടന്നു. യുവന്റസാണ് (36) മുന്നിലുള്ളത്. 

Content Highlights:  Serie a football: Inter milan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com