ADVERTISEMENT

റോം ∙ ഇംഗ്ലിഷ് ക്ലബ് ടോട്ടനം ഹോട്സ്പർ പുറത്താക്കിയ പോർച്ചുഗീസ് കോച്ച് ഹൊസെ മൗറീഞ്ഞോ അടുത്ത സീസണിൽ ഇറ്റാലിയൻ ക്ലബ് എഎസ് റോമയുടെ പരിശീലകനാവും. 3 വർഷത്തേക്കാണു കരാർ. നിലവിലെ കോച്ച് പൗലോ ഫോൺസെക ഈ സീസണോടെ ക്ലബ് വിടും.  ഇന്റർ മിലാൻ, പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോ, ഇംഗ്ലിഷ് ക്ലബ്ബുകളായ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് എന്നിവയുടെയും പരിശീലകനായിരുന്ന മൗറീഞ്ഞോ 17 മാസക്കാലം ടോട്ടനം ഹോട്സ്പർ മാനേജരായിരുന്നു.

English Summary: Jose Mourinho Joins Roma On Three-Year Deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com