ADVERTISEMENT

മഡ്ഗാവ്∙ 1962ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീമംഗമായിരുന്ന ഫോർച്യുനാറ്റോ ഫ്രാങ്കോ ഗോവയിൽ അന്തരിച്ചു. ‌84 വയസ്സായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഫ്രാങ്കോയുടെ മരണ വാർത്ത സ്ഥിരീകരിച്ചു.

ഇന്ത്യൻ ഫുട്ബോളിലെ സുവർണകാലമായ 1960–64ൽ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു മിഡ് ഫീൽഡറായിരുന്ന ഫ്രാങ്കോ. 1960ലെ റോം ഒളിംപിക്സിൽ ടീമിലുണ്ടായിരുന്നെങ്കിൽ കളത്തിലിറങ്ങാനായില്ല. 1962ലെ ജക്കാർത്താ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ കിരീടം ചൂടുമ്പോൾ ഫ്രാങ്കോയും ടീമിലുണ്ടായിരുന്നു. 

ഇന്ത്യ റണ്ണേഴ്സ് അപ്പായ 1962ലെ ഏഷ്യാകപ്പിൽ ഉൾപ്പെടെ ഇന്ത്യയ്ക്കായി 26 മത്സരങ്ങളിൽ കളത്തിലിറങ്ങി. ഇന്ത്യ വെള്ളി, വെങ്കല മെഡലുകൾ നേടിയ 1964ലെയും 1965ലെയും മെർദേക്കാ കപ്പിലും കളിച്ചു. അതേസമയം, 1962ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ദക്ഷിണ കൊറിയയെ 2–1ന് തോൽപ്പിച്ച് കിരീടം ചൂടിയതാണ് കരിയറിലെ സുവർണ നിമിഷം. 

English Summary: Former Asiad gold medallist footballer Fortunato Franco dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com