ADVERTISEMENT

13 വർഷം മുൻപ് അബുദാബിയിൽനിന്നു പണമൊഴുകിയെത്തും വരെ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലണ്ടിലെ ഒരു സാധാരണ ക്ലബ്ബായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ 2 ലീഗ് കിരീടങ്ങൾ (1937, 1968) നേടിയതൊഴിച്ചാൽ 1999 വരെ 3–ാം ഡിവിഷനിൽ കളിച്ച ക്ലബ്. ആ മാഞ്ചസ്റ്റർ സിറ്റിയാണിപ്പോൾ 5 വർഷത്തിനിടെ 3 പ്രീമിയർ ലീഗ് കിരീടങ്ങളുമായി ഇംഗ്ലിഷ് ഫുട്ബോളിലെ കിരീടം വച്ച രാജാക്കന്മാരായി തലയുയർത്തി നിൽക്കുന്നത്. 

അബുദാബി ബിസിനസ് ഗ്രൂപ്പ് വൻതോതിൽ പണമൊഴുക്കിയതു കൊണ്ടുമാത്രമല്ല മാഞ്ചസ്റ്റർ സിറ്റിയുടെ ഈ നേട്ടം. സമീപകാലത്തു സിറ്റി സ്വന്തമാക്കിയ കിരീടങ്ങൾക്കെല്ലാം ജോസഫ് പെപ് ഗ്വാർഡിയോള എന്ന സ്പാനിഷ് കോച്ചിനോടും ക്ലബ് കടപ്പെട്ടിരിക്കുന്നു. 

സ്പാനിഷ് ക്ലബ് ബാർസിലോനയിലും ജർമൻ ക്ലബ് ബയൺ മ്യൂണിക്കിലും കിരീടവിജയങ്ങൾ ശീലമാക്കിയ ശേഷം മാഞ്ചസ്റ്ററിലെത്തിയ ഗ്വാർഡിയോളയുടെ വിജയം കൂടിയാണിത്. 2016ലാണു ഗ്വാർഡിയോള സിറ്റിയുടെ പരിശീലകനായത്. ആ വർഷം കിരീടമൊന്നും നേടാനായില്ലെങ്കിലും പിറ്റേവർഷം സിറ്റി ഇംഗ്ലണ്ടിൽ ലീഗ് ജേതാക്കളായി. 

2018–19 സീസണിൽ ആഭ്യന്തര തലത്തിൽ ട്രിപ്പിൾ കിരീടം. 2020 സീസണിൽ ലിവർപൂളിന്റെ മികവിനു മുന്നിൽ മാത്രം തോൽക്കേണ്ടി വന്ന സിറ്റി ഈ വർഷം തുടക്കത്തിൽ പതറിയ ശേഷമാണു തിരിച്ചുവന്നത്. ഈ വർഷം സിറ്റിക്ക് ഒരു അപൂർവ ട്രിപ്പിളിനു കൂടി യോഗമുണ്ട്.

29നു ചാംപ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ തോൽപിച്ചാൽ സീസണിൽ സിറ്റിക്കു 3 കിരീടങ്ങൾ; ലീഗ് കപ്പ്, പ്രീമിയർ ലീഗ്, പിന്നെ യൂറോപ്യൻ കിരീടവും! ചാംപ്യൻസ് ലീഗ്  നേടാനായിട്ടില്ലെന്നതാണു സിറ്റിയുടെ ഏക സങ്കടം. ഈ വർഷം അതിനും ഗ്വാർഡിയോള പരിഹാരം കണ്ടേക്കും. 

Content Highlight: Pep Guardiola

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com