ADVERTISEMENT

ലണ്ടൻ ∙ ലോകത്തിലെ ഏറ്റവും പുരാതനമായ ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റായ ഇംഗ്ലണ്ടിലെ എഫ്എ കപ്പിനു പുതിയ അവകാശികൾ. ഇന്നലെ രാത്രി വെംബ്ലി സ്റ്റേഡിയത്തിൽ കാണികളുടെ സാന്നിധ്യത്തിൽ നടന്ന ഫൈനലിൽ ലെസ്റ്റർ സിറ്റി 1–0നു ചെൽസിയെ കീഴടക്കി. ലെസ്റ്ററിന്റെ ആദ്യ എഫ്എ കപ്പ് കിരീടമാണിത്. തുടർച്ചയായ 2–ാം വർഷമാണു ചെൽസി എഫ്എ കപ്പ് ഫൈനലിൽ തോൽക്കുന്നത്. 

63–ാം മിനിറ്റിൽ ബൽജിയൻ മിഡ്ഫീൽഡർ യൂറി ടെലിമാൻസിന്റെ ലോങ്റേഞ്ചേർ ഗോളാണു ലെസ്റ്ററിനെ ജേതാക്കളാക്കിയത്. 89–ാം മിനിറ്റിൽ ബെൻ ചിൽവെൽ നേടിയ ഗോളിൽ ചെൽസി ഒപ്പമെത്തിയെന്നു കരുതിയതാണ്. എന്നാൽ, വിഎആർ പരിശോധനയിൽ ചിൽവെൽ ഓഫ് സൈഡ് ആണെന്നു വ്യക്തമായതോടെ ഗോൾ നിഷേധിക്കപ്പെട്ടു.

പന്തവകാശത്തിലും പാസുകളുടെ പൂർത്തീകരണത്തിലുമെല്ലാം മുന്നിലായിരുന്നു ചെൽസി. എന്നാൽ, 25 വാര പുറത്തുനിന്ന് ഉജ്വല ടൈമിങ്ങോടെയായിരുന്നു ടെലിമാൻസിന്റെ ലോങ്റേഞ്ചർ ഗോൾഷോട്ട്.

English Summary: Leicester beat Chelsea to win their maiden FA Cup title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com