ADVERTISEMENT

റോം ∙ ഈ വർഷം ഇതുവരെ കളിച്ചത് 7 മത്സരങ്ങൾ, ഏഴിലും ജയം. അടിച്ചത് 31 ഗോളുകൾ, വഴങ്ങിയത് 0! യൂറോ കപ്പ് ഫുട്ബോളിൽ തുടരെ 2-ാം ജയത്തോടെ പ്രീ ക്വാർട്ടറിലെത്തിയ റോബർട്ടോ മാൻചീനിയുടെ ഇറ്റലിയുടെ കളിക്കണക്കുകളാണിത്. നോക്കൗട്ടിലെത്തുന്ന ആദ്യ ടീം എന്നതു മാത്രമല്ല ഇപ്പോൾ ഇറ്റലിക്കുള്ള വിശേഷണം.

കിരീടത്തിലേക്കുവരെ ആ കുതിപ്പു നീണ്ടേക്കാം എന്ന് എല്ലാവരും പറഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനു ചരിത്രത്തിന്റെ പിൻബലവുമുണ്ട്. 1984ൽ ഫ്രാൻസും 1996ൽ ജർമനിയുമാണു യൂറോയിലെ ആദ്യ 2 കളികളും ഒരു ഗോൾ പോലും വഴങ്ങാതെ 2 ഗോൾ മാർജിനിൽ ജയിച്ചത്. 2 ടീമും കപ്പ് നേടി.

യൂറോയിലെ ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ 3-0നു തോൽപിച്ച ഇറ്റലി ബുധനാഴ്ച രാത്രി സ്വിറ്റ്സർലൻഡിനെയും അതേ സ്കോറിനാണു വീഴ്ത്തിയത്. മാനുവൽ ലൊകാറ്റെല്ലി (26, 53), സീറോ ഇമ്മൊബിലെ (89) എന്നിവരാണ് ഇറ്റലിയുടെ ഗോളുകൾ നേടിയത്. 6 പോയിന്റോടെ ഗ്രൂപ്പ് എയിൽനിന്നു നോക്കൗട്ടും ഉറപ്പിച്ചു. ഞായറാഴ്ച നടക്കുന്ന ഇറ്റലി-വെയ്ൽസ് മത്സരം ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്നതിൽ നിർണായകമാകും.

English Summary: EURO 2020: Italy qualify for pre quarter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com