ADVERTISEMENT

സെന്റ് പീറ്റേഴ്സ്ബർഗ് ∙ ഒപ്പത്തിനൊപ്പം പോരാടിയ സ്വീഡനെയും സ്‌ലൊവാക്യയെയും വേർതിരിക്കാൻ ഒടുവിൽ ഒരു പെനൽറ്റി കിക്ക് വേണ്ടി വന്നു. 77-ാം മിനിറ്റിൽ എമിൽ ഫോസ്ബർഗ് നേടിയ പെനൽറ്റി ഗോളിൽ സ്‌ലൊവാക്യയെ 1-0നു തോൽപിച്ച് സ്വീഡൻ 4 പോയിന്റോടെ ഗ്രൂപ്പ് ഇയിൽനിന്ന് നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി.

തോറ്റെങ്കിലും സ്‍‌ലൊവാക്യയ്ക്കും പ്രതീക്ഷയുണ്ട്. 3 പോയിന്റോടെ 2-ാം സ്ഥാനത്തുണ്ട് അവർ. ആദ്യ കളിയിൽ സ്പെയിനെതിരെ പ്രതിരോധ ഫുട്ബോൾ കളിച്ച സ്വീഡൻ ഇത്തവണ ആക്രമിച്ചു കളിച്ചു. വിജയഗോൾ നേടിയത് ഫോസ്ബർഗാണെങ്കിലും സ്പാനിഷ് ക്ലബ് റയൽ സോസിദാദിൽ കളിക്കുന്ന സ്വീഡന്റെ 11-ാം നമ്പർ താരം അലക്സാണ്ടർ ഇസാകാണ് സ്‌ലൊവാക്യയെ വിറപ്പിച്ചത്.

മധ്യവരയ്ക്കടുത്തുനിന്ന് 4 സ്‌ലൊവാക്യൻ ഡിഫൻഡർമാരെ വെട്ടിച്ചു മുന്നേറി ഇസാക് പായിച്ച ഷോട്ട് ഗോൾകീപ്പർ മാർട്ടിൻ ദുബ്രാവ്‌ക സേവ് ചെയ്തില്ലായിരുന്നെങ്കിൽ ഈ യൂറോയിലെ മികച്ച ഗോളുകളിലൊന്ന് പിറന്നേനെ. ഒടുവിൽ 2-ാം പകുതിക്കു മധ്യേ സ്വീഡൻ കാത്തിരുന്ന നിമിഷം. പകരക്കാരൻ റോബിൻ ക്വെയ്സനെ ദുബ്രാവ്‌ വീഴ്ത്തിയതിന് സ്വീ‍ഡനു പെനൽറ്റി. ഇത്തവണ ഫോസ്ബർഗിനു പിഴച്ചില്ല. 

English Summary: Euro cup football - Sweden vs Slovakia match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com