ADVERTISEMENT

സെന്റ് പീറ്റേഴ്സ്ബെർഗ്∙ യൂറോ കപ്പില്‍ വെള്ളിയാഴ്ചത്തെ ആദ്യ മത്സരത്തിൽ സ്വീഡന് വിജയം. സ്ലൊവാക്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡൻ തോൽപിച്ചത്. 77–ാം മിനിറ്റിൽ എമിൽ ഫോഴ്സ്ബെർഗ് സ്വീഡനായി ഗോള്‍ നേടി. പെനൽറ്റി മുതലാക്കിയാണ് സ്വീഡൻ ലീഡെടുത്തത്. 

പന്തടക്കത്തിലും പാസുകളിലും സ്ലൊവാക്യയ്ക്കായിരുന്നു മേൽക്കൈയെങ്കിലും മൂർച്ചയേറിയ ആക്രമണങ്ങളിലൂടെ സ്വീഡന്‍ മത്സരം പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ അവർ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ കരുത്തരായ സ്പെയിനെ സ്വീഡൻ സമനിലയിൽ തളച്ചിരുന്നു.

English Summary: Euro cup, Sweden vs Slovakia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com