നാളെ അർജന്റീനയ്ക്ക് പിന്തുണ, ഫൈനലിൽ എതിരാളികളായി അവരെ കിട്ടണം: നെയ്മർ

messi-neymar
ലയണൽ മെസ്സിയും നെയ്‌മറും (ഫയൽ ചിത്രം)
SHARE

റിയോ ഡി ജനീറോ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കൊളംബിയയ്‌ക്കെതിരെ അർജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർതാരം നെയ്മർ. ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നാണ് ആഗ്രഹമെന്നും നെയ്മർ വ്യക്തമാക്കി. ഇന്നു പുലർച്ചെ നടന്ന ആദ്യ സെമിയിൽ പെറുവിനെ തോൽപ്പിച്ച് ഫൈനൽ ഉറപ്പാക്കിയതിനു പിന്നാലെയാണ് നെയ്മറിന്റെ പ്രതികരണം.

‘ഫൈനലിൽ അർജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അർജന്റീന ടീമിൽ എനിക്ക് വളരെയധികം സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് ഞാൻ അവരെ പിന്തുണയ്ക്കുന്നത്. ഫൈനലിൽ ബ്രസീൽ തന്നെ ജയിക്കും’ – മത്സരശേഷം സംസാരിക്കവെ നെയ്മർ പറഞ്ഞു.

അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയും നെയ്മറും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഇടക്കാലത്ത് ലാ ലിഗയിൽ ബാർസിലോന ജഴ്സിയിൽ ഇരുവരും ഒന്നിച്ചു കളിച്ചിരുന്നു. പിന്നീട് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മറിനെ ബാർസയിൽ തിരിച്ചെത്തിക്കാൻ മെസ്സി നടത്തിയ ഇടപെടലുകളും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അർജന്റീന ടീമിലെ എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേദസ് എന്നിവർ ഫ്രഞ്ച് ലീഗിൽ നെയ്മറിനൊപ്പം പിഎസ്ജിയിലെ താരങ്ങളുമാണ്.

പെറുവിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ജയിച്ചുകയറിയത്. ആദ്യ പകുതിയിൽ പ്രതിരോധിച്ചും രണ്ടാം പകുതിയിൽ ആക്രമിച്ചും കളിച്ച പെറുവിനെ, 35–ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റ നേടിയ ഗോളിലാണ് ബ്രസീൽ വീഴ്ത്തിയത്. പെറു ബോക്സിനുള്ളിൽ മൂന്ന് ഡിഫൻഡർമാരെ മറികടന്ന് നെയ്മർ നൽകിയ തകർപ്പൻ പാസിൽനിന്നാണ് പക്വേറ്റ ഗോൾ കണ്ടെത്തിയത്.

English Summary: I want Argentina in the final, says Neymar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA