ADVERTISEMENT

റിയോ ഡി ജനീറോ ∙ ഭൂമിമൈതാനത്തിലെ കളിപ്പന്താകുന്നു മാറക്കാന സ്റ്റേഡിയം! നാളെ ആ പന്തിനു ചുറ്റും ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ കാഴ്ച്ചപ്പന്തുരുളും! കാണികളില്ലാതെ ബ്രസീൽ–അർജന്റീന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിനു നാളെ മാറക്കാനയിൽ വിസിൽ മുഴങ്ങുമ്പോൾ കളി നേരിട്ടു കാണുന്നതു ക്യാമറക്കണ്ണുകൾ മാത്രമായിരിക്കാം.

പക്ഷേ, ലോകം മുഴുവനുമാണ് ആ മത്സരത്തിന്റെ ഗാലറി! മത്സരം നടക്കുന്ന മാറക്കാനയിൽനിന്ന്, അലെപ്പോയിലെ അഭയാർഥി ക്യാംപുകളിലേക്കും ആംസ്റ്റർഡാമിലെ തെരുവുകളിലേക്കും ഡൽഹിയിലെ ഗല്ലികളിലേക്കും കേരളത്തിലെ ഗ്രാമങ്ങളിലേക്കും ആ ആഹ്ലാദത്തിര അലയടിച്ചെത്തും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നാണു ‘സന്തോഷ’ത്തിനു കിക്കോഫ്. 

Football-55

∙ നെയ്മർ–മെസ്സി 

മത്സരം ബ്രസീൽ–അർജന്റീന തന്നെ. പക്ഷേ മറ്റൊരു ‘സൗഹൃദ മത്സരം’ കൂടി മാറക്കാനയിൽ അരങ്ങേറുന്നുണ്ട്. ബ്രസീൽ സൂപ്പർ താരം നെയ്മറും അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും തമ്മിൽ. ഫൈനലിൽ അർജന്റീനയെ എതിരാളികളായി കിട്ടാൻ തനിക്കു മോഹമുണ്ടെന്നായിരുന്നു സെമിഫൈനൽ ജയിച്ച ശേഷം നെയ്മർ പറഞ്ഞത്. നെയ്മറുടെ ആ മോഹം അർജന്റീന സഫലമാക്കി. ഇന്നു പക്ഷേ, പരസ്പരം മോഹങ്ങൾ വിഫലമാക്കുന്ന പോരാട്ടം കൂടിയാണ്.

മെസ്സിക്ക് കോപ്പ അമേരിക്ക കിട്ടാക്കിരീടമാണ്. 2015ലും 2016ലും അർജന്റീന ഫൈനലിൽ തോറ്റു പോയി. നെയ്മർ 2019ൽ കിരീടം ചൂടിയ ബ്രസീൽ ടീമിൽ അംഗമാകേണ്ടതായിരുന്നു. എന്നാൽ, ടൂർണമെന്റിനു മുൻപ് ഒരു സൗഹൃദ മത്സരത്തിലേറ്റ പരുക്ക് തിരിച്ചടിയായി. ഫലത്തിൽ രണ്ടു പേർക്കും ഇതു കന്നിക്കോപ്പ!

English Summary: Copa final preview, response of Kerala fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com