ADVERTISEMENT

ലണ്ടൻ ∙ യൂറോ കപ്പ് സെമിക്കിടെ ഡെൻമാർക്ക് ഗോൾകീപ്പർ കാസ്പർ സ്മൈക്കേലിന്റെ മുഖത്തേക്ക് ഇംഗ്ലിഷ് ആരാധകർ ലേസർ പ്രയോഗം നടത്തിയ സംഭവത്തിൽ ഇംഗ്ലണ്ട് ടീമിനു യുവേഫ 30,000 യൂറോ (ഏകദേശം 26 ലക്ഷം രൂപ) പിഴ വിധിച്ചു.

എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിനു കിട്ടിയ പെനൽറ്റി കിക്ക് ഹാരി കെയ്ൻ എടുക്കുന്ന സമയത്തായിരുന്നു കാസ്പറിന്റെ മുഖത്തേക്ക് ലേസർ അടിച്ചത്. സ്പോട് കിക്ക് കാസ്പർ സേവ് ചെയ്തെങ്കിലും റീബൗണ്ട് ഗോളാക്കി മാറ്റി കെയ്ൻ ടീമിനെ വിജയത്തിലെത്തിച്ചു. മത്സരത്തിനു മുൻപു ഡെൻമാർക്ക് ദേശീയ ഗാനം മുഴങ്ങിയപ്പോൾ ഇംഗ്ലിഷ് ആരാധകർ കൂവിയെന്നും പരാതിയുണ്ടായിരുന്നു.

English Summary: Fine for england in lazer issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com