ADVERTISEMENT

ലണ്ടൻ ∙ യൂറോ കപ്പ് ഫുട്ബോൾ ഫൈനൽ നിയന്ത്രിക്കുന്നത് ‘ശതകോടീശ്വരൻ റഫറി’! ഹോളണ്ടുകാരൻ ബ്യോൺ ക്വപേഴ്സാണ് ഈ സൂപ്പർ താരം. 2016ലെ കണക്കനുസരിച്ച് 11.5 മില്യൻ പൗണ്ടാണ് (ഏകദേശം 114 കോടി രൂപ) ക്വപേഴ്സിന്റെ ആസ്തി.

ബിസിനസ് അ‍ഡ്മിനിസ്ട്രേഷനിൽ ബിരുദമെടുത്ത്, സ്വന്തം നാട്ടിൽ ‘ജംബോ ക്വപേഴ്സ്’ എന്ന പേരിൽ തുടങ്ങിയ സൂപ്പർ മാർക്കറ്റ് ശൃംഖലയാണു നാൽപത്തിയെട്ടുകാരനായ ക്വപേഴ്സിനെ ‘റിച്ച്’ ആക്കിയത്. 2014 ചാംപ്യൻസ് ലീഗ് ഫൈനൽ ഉൾപ്പെടെ ഒട്ടേറെ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.

English Summary: World richest referee Bjorn Kuipers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com