ADVERTISEMENT

ടോക്കിയോ∙ പുരുഷ ഫുട്ബോളിൽ ആദ്യ ഗ്രൂപ്പ് മത്സരങ്ങളിലെ തിരിച്ചടിക്കു പിന്നാലെ അർജന്റീനയും ഫ്രാൻസും വിജയവഴിയിൽ. ആദ്യ കളിയിൽ ഉജ്വല വിജയം നേടിയ ബ്രസീൽ സമനിലക്കുരുക്കിൽ.

അർജന്റീന1–0 ന് ഈജിപ്തിനെ മറികടന്നപ്പോൾ, ആവേശകരമായ മത്സരത്തിൽ ഇൻജറി ടൈം ഗോളിലൂടെ ഫ്രാൻസ് 4–3ന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചു. ജർമനി 3–2ന് സൗദി അറേബ്യയെ തോൽപിച്ചു.

10 മിനിറ്റു മാത്രം ശേഷിക്കെ 2–3ന് പിന്നിലായിരുന്ന ഫ്രാൻസിനെ 86–ാം മിനിറ്റിൽ ആന്ദ്രെ പിയറി ഗിന്യാക്കിന്റെ പെനൽറ്റി ഗോളും ടെയ്ജി സാവനിയെറിന്റെ ഇൻജറി ടൈം ഗോളുമാണ് രക്ഷിച്ചത്.

ഈജിപ്തിനെതിരെ ഫാകുന്ദോ മെദിന അർജന്റീനയുടെ വിജയഗോൾ കുറിച്ചു. ബ്രസീൽ– ഐവറി കോസ്റ്റ് പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചപ്പോൾ സ്പെയിൻ 1–0ന് ഓസ്ട്രേലിയയെയും ഹോണ്ടുറാസ് 3–2ന് ന്യൂസീലൻഡിനെയും പരാജയപ്പെടുത്തി.

English Summary: Tokyo Olympic Football Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com