ADVERTISEMENT

ബാർസിലോന ∙ ചരിത്രത്തിലാദ്യമായി ബാർസിലോനയുടെ ജഴ്സിയിലല്ലാതെ ചാംപ്യൻസ് ലീഗ് മത്സരം കളിക്കാൻ ലയണൽ മെസ്സി. 12 വർഷങ്ങൾക്കു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ഇറങ്ങാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിഹാസ താരങ്ങളുടെ കൂടുമാറലിനു ശേഷമുള്ള ആദ്യ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇന്നു തുടക്കം.

സ്വിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സിനെതിരെ അവരുടെ മൈതാനത്താണു യുണൈറ്റഡിനു പോരാട്ടം. മത്സരം ഇന്ത്യൻ സമയം ഇന്നു രാത്രി 10.30ന്. ബാർസ സ്വന്തം മൈതാനമായ നൂകാംപിൽ ജർമൻ ടീം ബയൺ മ്യൂണിക്കിനെ നേരിടും. കിക്കോഫ് ഇന്നു രാത്രി 12.30ന്. മറ്റു മത്സരങ്ങൾ: സെവിയ്യ–സാൽസ്ബർഗ്, ലീൽ–വൂൾവ്സ്ബർഗ്, വിയ്യാറയൽ–അറ്റലാന്റ, ചെൽസി–സെനിത്, മാൽമോ–യുവന്റസ്, ഡൈനമോ കീവ്–ബെൻഫിക്ക.

English Summary: UEFA Champions League; Group matches begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com