ADVERTISEMENT

കൊച്ചി ∙ ക്രൊയേഷ്യൻ ദേശീയ ടീമിൽ കളിച്ചിട്ടുള്ള പ്രതിരോധ താരം മാർക്കോ ലേസ്‌കോവിച് (30) കേരള ബ്ലാസ്‌റ്റേഴ്‌സിൽ. സീസണിൽ ടീമിലെത്തുന്ന ആറാമത്തെ വിദേശ താരമാണു ലേസ്‌കോവിച്. ഡൈനമോ സാഗ്രെബിൽ നിന്നാണു വരുന്നത്.

ക്രൊയേഷ്യൻ ടോപ് ഡിവിഷനിൽ 150 ലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുള്ള അദ്ദേഹം സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിച്ചിട്ടുണ്ട്. 

justin
ജസ്റ്റിൻ ജോർജ്

ജസ്റ്റിൻ ജോർജ് നോർത്ത് ഈസ്റ്റിൽ

കോട്ടയം ∙ മലയാളി താരം ജസ്റ്റിൻ ജോർജ് ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കുപ്പായമണിയും. 3 വർഷത്തെ കരാറാണു കോട്ടയം സ്വദേശിയായ ഡിഫൻഡറുമായി ടീം ഒപ്പിട്ടത്. ഗോകുലം കേരള താരമായിരുന്ന ജസ്റ്റിൻ ഡ്യുറാൻഡ് കപ്പ്, ഐ ലീഗ് എന്നിവ നേടിയ ടീമിൽ അംഗമായിരുന്നു. 2017–18 സീസണിൽ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗവുമായിരുന്നു.

English Summary: Croatian player Marko Leskovic joins Kerala Blasters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com