ADVERTISEMENT

സാവോ പോളോ ∙  ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരം. വൻകുടലിലെ ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിൽ കഴിഞ്ഞിരുന്ന എൺപതുകാരൻ പെലെയെ 3 ദിവസം മുൻപ് ആശുപത്രി മുറിയിലേക്കു മാറ്റിയിരുന്നു. 

എന്നാൽ ഇന്നലെ (ഇന്ത്യൻ സമയം ഇന്നു പുലർച്ചെ) വീണ്ടും ഐസിയുവിൽ തിരികെ പ്രവേശിപ്പിച്ചു. ആസിഡ് റിഫ്ലക്സ് മൂലമെന്നാണു റിപ്പോർ‌ട്ട്. 

സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെലെ ചികിത്സയിലുള്ളത്. വൻകുടലിലെ ട്യൂമർ നീക്കം ചെയ്യാൻ ഇതേ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. 

English Summary: Pele, again admitted to intensive care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com