ADVERTISEMENT

ലണ്ടൻ ∙ ക്രിസ്റ്റൽ പാലസിനെ 3–0നു തോൽപിച്ച് ലിവർപൂൾ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സെനഗൽ താരം സാദിയോ മാനെ ലിവർപൂൾ ജഴ്സിയിൽ 100–ാം ഗോൾ നേടിയ കളിയിൽ മുഹമ്മദ് സലാ, നാബി കീറ്റ എന്നിവരാണു മറ്റു 2 ഗോളുകളുടെ ഉടമകൾ. ജയത്തോടെ ലിവർപൂളിന് 5 കളിയിൽ 13 പോയിന്റായി.

സതാംപ്ടനുമായി ഗോൾരഹിത സമനില വഴങ്ങേണ്ടി വന്ന മാഞ്ചസ്റ്റർ സിറ്റി ഇതോടെ 2–ാം സ്ഥാനത്തായി. 5 കളിയിൽ 10 പോയിന്റ്. ബേൺലിയെ 1–0നു കീഴടക്കി ആർസനലും നില മെച്ചപ്പെടുത്തി. 30–ാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാർഡാണു പീരങ്കിപ്പടയ്ക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ 5 കളിയിൽ 6 പോയിന്റുമായി ആർസനൽ 12–ാം സ്ഥാനത്താണ്.

100

ലിവർപൂളിനായി 100 ഗോൾ തികയ്ക്കുന്ന 18–ാമത്തെ താരമാണു സാദിയോ മാനെ. ക്രിസ്റ്റൽ പാലസിനെതിരെ ഇന്നലെ നേടിയ ഗോളോടെ ഒരു ക്ലബ്ബിനെതിരെ തുടർച്ചയായി ഏറ്റവുമധികം ഗോൾ എന്ന പ്രിമിയർ ലീഗ് റെക്കോർഡും മാനെയ്ക്കു സ്വന്തമായി. ലണ്ടൻ ക്ലബ്ബിനെതിരെ മാനെയുടെ 9–ാം ഗോളായിരുന്നു ഇത്.

ഏഴിൽ മുക്കി ബയൺ

മ്യൂണിക് ∙ ജർമൻ ബുന്ദ‌സ്‌ലിഗ ഫുട്ബോളിലേക്കു സ്ഥാനക്കയറ്റം കിട്ടിയെത്തിയ വിഎഫ്എൽ ബൂഹമിനെ ചാംപ്യൻ ക്ലബ് ബയൺ മ്യൂണിക് 7–0നു മുക്കി. ജോഷ്വ കിമ്മിച്ച് (2), ലിറോയ് സനെ, സെർജി ഗനാബ്രി, വാസിലിസ് ലംപ്രോപോലസ്, റോബർട്ട് ലെവൻഡോവ്സ്കി, എറിക് മാക്സിം ചോപോ മോട്ടിങ് എന്നിവരാണു ഗോളുകൾ നേടിയത്.

ആദ്യപകുതിയിൽ തന്നെ 4 ഗോളടിച്ചു ബയൺ ബൂഹമിനെ നിശ്ശബ്ദരാക്കി‌. കളിയിൽ ഒരു സമയത്തും ബൂഹമിന് ആധിപത്യം അനുവദിക്കാതിരുന്ന ബയൺ 70% പന്തവകാശത്തോടെയാണു മത്സരം പൂർത്തിയാക്കിയത്. ബയണിനെതിരെ ഒരു ഗോൾഷോട്ടുപോലും നേടാനും ബൂഹമിനായില്ല. 5 കളിയിൽ 13 പോയിന്റോടെ പട്ടികയിൽ ഒന്നാമതാണു ബയൺ. 4 കളിയിൽ 12 പോയിന്റുള്ള വോൾഫ്സ്ബർഗാണു 2–ാം സ്ഥാനത്ത്.

Content Highlights: English Premier League, German Bundesliga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com