ADVERTISEMENT

ലണ്ടൻ ∙ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ അർജന്റീന താരം ലയണൽ മെസ്സിയെ മറികടന്ന്  പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ സീസൺ കഴിയുമ്പോൾ റൊണാൾഡോ 12.50 കോടി ഡോളർ (ഏകദേശം 921 കോടി രൂപ) സമ്പാദിക്കുമെന്നാണു ധനകാര്യ പ്രസിദ്ധീകരണമായ ഫോബ്സിന്റെ പ്രവചനം.

മെസ്സി ഇക്കാലയളവിൽ 11 കോടി ഡോളർ (810 കോടി രൂപ) വരുമാനമായി നേടുമെന്നാണു ഫോബ്സ് കണക്ക്.  നെയ്മാർ (9.5 കോടി ഡോളർ) മൂന്നാം സ്ഥാനത്താണ്. 

English Summary: Cristiano Ronaldo set to overtake Lionel Messi as highest-paid footballer this season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com