നോർത്ത് ലണ്ടൻ ഡാർബിയിൽ ടോട്ടനം വല നിറച്ച് ആർസനൽ (3–1)

bukayo-saka
ടോട്ടനത്തിനെതിരെ ഗോൾ നേടിയ ബുകായോ സാകയുടെ ആഹ്ലാദം. Photo-REUTERS/Dylan Martinez
SHARE

ലണ്ടൻ ∙ ടോട്ടനത്തിനെതിരെ തകർപ്പൻ ജയവുമായി (3–1) ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനൽ തലയുയർത്തി. 34 മിനിറ്റിനുള്ളിൽ നേടിയ 3 ഗോളുകളാണ് നോർത്ത് ലണ്ടൻ ഡാർബിയിൽ സമീപകാലത്തെങ്ങും കാണാത്ത കരുത്തോടെ വിജയിച്ചു കയറാൻ ആർസനലിനെ സഹായിച്ചത്.

12–ാം മിനിറ്റിൽ എമിൽ സ്മിത്ത് റോവ്, പിന്നാലെ പിയറി എമറിക് ഓബമെയാങ് (27), ബുകായോ സാക (24) എന്നിവരാണു ഗോളുകൾ നേടിയത്. 79–ാം മിനിറ്റിൽ സൺ ഹ്യൂങ് മിൻ ടോട്ടനത്തിന്റെ ആശ്വാസഗോൾ നേടി. 6 കളിയിൽ 3 ജയത്തോടെ 9 പോന്റുമായി 10–ാം സ്ഥാനത്താണ് ആർസനൽ. വോൾവ്സ് 1–0നു സതാംപ്ടനെ അവരുടെ മൈതാനത്തു കീഴടക്കി. 

English Summary: Arsenal thrashes Tottenham in North London Derby

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA