ADVERTISEMENT

മാലെ (മാലദ്വീപ്) ∙ ഇന്ത്യ സാഫ് ഫുട്ബോൾ ഫൈനലിൽ; രാജ്യാന്തര ഗോൾ നേട്ടത്തിൽ സുനിൽ ഛേത്രി പെലെയെ മറികടന്നു. ഇതിൽ ആഘോഷിക്കേണ്ടത് ഏതെന്ന് ആശങ്കപ്പെടുന്ന ആരാധകർക്കു മുന്നിൽ ഇന്ത്യയുടെ വിജയനായകനായി സുനിൽ ഛേത്രി തലയുയർത്തി നിൽക്കുന്നു! 

നിർണായക മത്സരത്തിൽ, ഇന്ത്യൻ ഏറ്റവുമധികം ആഗ്രഹിച്ച നേരത്ത് വിജയം തീറെഴുതി വാങ്ങിയ 2 ഗോളുകൾ. മാലദ്വീപിനെതിരെ ഇന്ത്യയ്ക്കു 3–1 വിജയം സമ്മാനിച്ച അത്യുജ്വല ഗോളുകൾ. അവ ചരിത്രത്തിൽ എഴുതപ്പെടുക, ബ്രസീൽ ഇതിഹാസം പെലെയെ ഗോളെണ്ണത്തിൽ മറികടന്നവയെന്ന പേരിലാണ്. സുനിൽ ഛേത്രിയെന്ന വീരനായകൻ തികച്ചും അർഹിക്കുന്നൊരു ആദരം! കഴിഞ്ഞ ദിവസം ഇന്ത്യ – നേപ്പാൾ മത്സരത്തിലെ ഗോളോടെ ഛേത്രി പെലെയ്ക്ക് (77) ഒപ്പമെത്തിയിരുന്നു.

ഇന്നു നേടിയ 2 ഗോളുകളോടെ ഛേത്രിയുടെ ആകെ നേട്ടം 79 ആയി. ഗോൾനേട്ടത്തിൽ, ഇനി സുനിൽ ഛേത്രിക്കു മുന്നിലുള്ളത് മറ്റൊരു സജീവ ഇതിഹാസമാണ്; അർജന്റീന താരം ലയണൽ മെസ്സി. 124 മത്സരങ്ങളിൽനിന്നാണ് ഛേത്രി 79 ഗോളുകൾ നേടിയത്. ഗോൾശരാശരിയിൽ മെസ്സി ഛേത്രിയെക്കാൾ പിന്നിലാണ്; മെസ്സിക്ക് 80 ഗോൾ നേടാൻ വേണ്ടിവന്നത് 155 മത്സരങ്ങൾ. മൻവീർ സിങ്ങാണ് മാലദ്വീപിനെതിരെ ഇന്ത്യയുടെ 3–ാം ഗോൾ േനടിയത്. 

TOP SCORERS @ ALL TIME

ക്രിസ്റ്റ്യാനോ (പോർച്ചുഗൽ): 115 (182)
അലി ദേയി (ഇറാൻ): 109 (149)
മുഖ്താർ ദഹാരി (മലേഷ്യ): 89 (142)
ഫെറങ്ക് പുസ്കാസ് (ഹംഗറി): 84 (85)
ലയണൽ മെസ്സി (അർജന്റീന): 80 (155)
ഗോഡ്ഫ്രെ ചിറ്റാലു (സാംബിയ): 79 (111)
സുനിൽ ഛേത്രി (ഇന്ത്യ): 79 (124)

TOP SCORERS @ ACTIVE

ക്രിസ്റ്റ്യാനോ (പോർച്ചുഗൽ): 115
ലയണൽ മെസ്സി (അർജന്റീന): 80
സുനിൽ ഛേത്രി (ഇന്ത്യ): 79

English Summary: SAFF Championship: India vs Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com