ADVERTISEMENT

ലിസ്ബൺ∙ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും അച്ഛനാകാൻ ഒരുങ്ങുന്നു. ജീവിതപങ്കാളി ജോർജിന റോഡ്രിഗസ് ഗർഭിണിയാണെന്ന് താരം തന്നെയാണ് വെളിപ്പെടുത്തിയത്. ഇവരുടെ ജീവിതത്തിലെ ഈ വലിയ ‘വിശേഷ’ത്തിനൊപ്പം മറ്റൊരു വിശേഷം കൂടിയുണ്ട്; ഇത്തവണ ഇവർക്കു പിറക്കാൻ പോകുന്നത് ഇരട്ടക്കുട്ടികളാണ്! നിലവിൽ റൊണാൾഡോയ്ക്ക് ഇരട്ടക്കുട്ടികളുണ്ട്. ഇവരുൾപ്പെടെ നിലവിൽ നാലു കുഞ്ഞുങ്ങളുള്ള റൊണാൾഡോയുടെയും ജോർജിനയുടെയും ജീവിതത്തിലേക്കാണ്  വീണ്ടും ‘ഇരട്ട സന്തോഷ’മെത്തുന്നത്.

‘വീണ്ടും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാകാൻ ഒരുങ്ങുന്നതിന്റെ ആനന്ദത്തിലാണ് ഞങ്ങൾ. ഞങ്ങളുടെ ഹൃദയം സ്നേഹത്താൽ നിറയുന്നു. നിങ്ങൾക്കായി കാത്തിരിക്കുന്നു’ – പങ്കാളി ജോർജിനയ്‌ക്കൊപ്പമുള്ള ചിത്രം സഹിതം റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരട്ടക്കുട്ടികളുടെ വരവറിയിച്ചുകൊണ്ടുള്ള ഈ പോസ്റ്റിനൊപ്പം, തന്റെ ഇപ്പോഴത്തെ നാലു കുട്ടികൾക്കൊപ്പമുള്ള ചിത്രവും റൊണാൾഡോ പങ്കുവച്ചിട്ടുണ്ട്.

2010ൽ ജനിച്ച ക്രിസ്റ്റ്യാനോ ജൂനിയറാണ് റൊണാൾഡോയുടെ മൂത്ത കുട്ടി. ക്രിസ്റ്റ്യാനോ ജൂനിയറിന്റെ അമ്മയാരാണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പിന്നീട് 2017ലാണ് റൊണാൾഡോയ്ക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. ഇത്തവണ വാടക ഗർഭപാത്രത്തിലൂടെയാണ് ക്രിസ്റ്റ്യാനോ അച്ഛനായത്. ഇവാ എന്നും മാറ്റിയോ എന്നും ഈ കുഞ്ഞുങ്ങൾക്ക് പേരുനൽകി. അഞ്ചു മാസങ്ങൾക്കുശേഷം ജീവിതപങ്കാളി ജോർജിന റോഡ്രിഗസ് റൊണാള്‍ഡോയുടെ നാലാമത്തെ കുഞ്ഞിനു ജന്മം നൽകി. ജോർജിനയിൽ ജനിച്ച ഈ ആദ്യ കുഞ്ഞിന്റെ പേര് അലാന എന്നാണ്.

English Summary: Cristiano Ronaldo's girlfriend Georgina pregnant with twins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com