ADVERTISEMENT

സ്പെയിനിൽ നിന്ന് ഏറ്റവും കൂടുതൽ പേർ ഫുട്ബോൾ കളിക്കാൻ പോകുന്ന രാജ്യം ഇംഗ്ലണ്ടാണ്. 2–ാം സ്ഥാനത്ത് ജർമനിയോ ഫ്രാൻസോ ഒന്നുമല്ല– ഇന്ത്യയാണ്! സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററി കഴിഞ്ഞ വർഷം പുറത്തിറക്കിയ അറ്റ്‌ലസ് ഓഫ് മൈഗ്രേഷനിലാണ് ഈ കൗതുകക്കണക്കുള്ളത്. ഇത്തവണയും അതിനു കുറവില്ല. പുതിയ സീസണിൽ കളിക്കാനൊരുങ്ങുന്ന 11 ടീമുകളിലെ 66 വിദേശതാരങ്ങളിൽ 16 പേരും സ്പെയിനിൽനിന്നാണ്.

ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള 11 കളിക്കാരെകൂടി ഒഴിവാക്കിയാൽ ആകെ വിദേശ പ്രാതിനിധ്യത്തിന്റെ ഏകദേശം 30 ശതമാനം. തീർന്നില്ല, 5 ടീമുകളുടെ പരിശീലകർ സ്പെയിൻകാരാണ്.

എഫ്സി ഗോവയിലാണ് കൂടുതൽ സ്പാനിഷ് താരങ്ങൾ– 5 പേർ. ഒഡീഷ എഫ്സിയിൽ 4 പേർ. ഹൈദരാബാദ് എഫ്സിയിൽ 3. എടികെ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവയിൽ ഓരോരുത്തർ വീതം. സ്പാനിഷ് താരങ്ങളില്ലാത്ത ടീമുകൾ ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, ഈസ്റ്റ് ബംഗാൾ, ജംഷഡ്പുർ എഫ്സി എന്നിവയാണ്.

ഐഎസ്എലിന്റെ ‘വിദേശ അംബാസഡർ’ ആക്കാവുന്ന ഒരു സ്പെയിൻകാരനുണ്ട്. എടികെ മോഹൻ ബഗാൻ പരിശീലകൻ അന്റോണിയോ ലോപ്പസ് ഹബാസ്. 2 തവണ എടികെയ്ക്കൊപ്പം ഹബാസ് കിരീടം നേടി.

English Summary: Indian Super League (ISL) New Edition Begins Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com