ADVERTISEMENT

ദോഹ ∙ ആയിരത്തൊന്ന് രാവുകളിലെ കഥ പോലെ, ഫിഫ ലോകകപ്പ് എന്ന സ്വപ്നം ഖത്തറിന്റെ മൈതാനമണ്ണിൽ യാഥാർഥ്യമാകാൻ ഇനി കൃത്യം 365 ദിനങ്ങൾ. 2022 നവംബർ 21 എന്ന കിക്കോഫ് ദിനത്തിലേക്ക് ഒറ്റ വർഷത്തിന്റെ അകലം മാത്രം ബാക്കി നിൽക്കെ, 10 വർഷം നീണ്ട ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങൾ ഫിനിഷിങ് പോയിന്റിലെത്തി നിൽക്കുന്നു. സ്റ്റേഡിയങ്ങളുടെ നിർമിതിയിൽ മുതൽ കാണികൾക്കുള്ള താമസസൗകര്യങ്ങളിൽ വരെ ഖത്തർ ഒരുക്കുന്ന വിസ്മയങ്ങൾ ഏറെയാണ്.

∙ അദ്ഭുത സ്റ്റേഡിയങ്ങൾ

∙ആകെ: 8

∙ഉദ്ഘാടനം കഴിഞ്ഞവ: 5

∙ഉദ്ഘാടനത്തിനു തയാറെടുക്കുന്നത് : 2

∙നിർമാണം പുരോഗമിക്കുന്നത്: 1

stadium-6
ഖലീഫ രാജ്യാന്തര സ്റ്റേഡിയം

∙ ഖലീഫ രാജ്യാന്തര സ്റ്റേഡിയം: അൽ റയാൻ

∙ഉദ്ഘാടനം: 2017 മേയ് 19

∙പ്രധാന മത്സരം: ലൂസേഴ്സ് ഫൈനൽ

∙സീറ്റുകൾ: 40,000

1976ൽ അൽ റയാനിൽ നിർമിച്ച സ്റ്റേഡിയം അറബ്-ഖത്തർ സാംസ്‌കാരികത പ്രതിഫലിച്ചുള്ള രൂപകൽപനയിൽ ആധുനിക ശൈലിയിൽ നവീകരിക്കുകയായിരുന്നു.

stadium-2
അഹമ്മദ് ബിൻ അലി സ്റ്റേഡിയം

∙ അഹമ്മദ് ബിൻ അലി സ്റ്റേഡിയം: അൽ റയാൻ

∙ഉദ്ഘാടനം: 2020 ഡിസംബർ 18

∙പ്രീക്വാർട്ടർ വരെയുള്ള 7 മത്സരങ്ങളുടെ വേദി.

∙സീറ്റുകൾ: 40,000.

മണൽക്കൂനകളുടെ ആകൃതിയിലാണു സ്റ്റേഡിയം. ഡെൻമാർക്ക് ആസ്ഥാനമായുള്ള പ്രശസ്ത എൻജിനീയറിങ് ഗ്രൂപ്പായ റാംബോളിന്റേതാണു ഡിസൈൻ.

200429_Education City Stadium Aerials
എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം

∙ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം: അൽ റയാൻ

∙ഉദ്ഘാടനം: 2020 ജൂൺ 15

∙ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളുടെ വേദി

∙സീറ്റുകൾ: 40,000

മരുഭൂമിയിലെ വജ്രം എന്നറിയപ്പെടുന്നു. ഇസ്‌ലാമിക വാസ്തുവിദ്യയും ആധുനികതയും കോർത്തിണക്കിയുള്ള രൂപകൽപന. ശിൽപി: ഫിയ ഫെൻവിക് ഇറിബാറൻ.

∙ അൽ ജനൗബ്: അൽ വക്ര

∙ഉദ്ഘാടനം: 2019 മേയ് 16

∙ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളുടെ വേദി.

∙സീറ്റുകൾ: 40,000

പരമ്പരാഗത അറബ് പായ്ക്കപ്പലിന്റെ മാതൃകയിലുള്ള ഡിസൈൻ അന്തരിച്ച വിഖ്യാത വാസ്തുശിൽപി സഹ ഹാദിദിന്റെതാണ്.

stadium-8
അൽ തുമാമ സ്റ്റേഡിയം

∙ അൽ തുമാമ സ്റ്റേഡിയം: അൽ തുമാമ

∙ഉദ്ഘാടനം: 2021 ഒക്‌ടോബർ 22

∙ലോകകപ്പ് ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സര വേദി.

∙സീറ്റുകൾ: 40,000

അറബ് രാജ്യങ്ങളിലെ പുരുഷൻമാരുടെ പരമ്പരാഗത തലപ്പാവായ ഗാഫിയയുടെ മാതൃകയിലുള്ള രൂപകൽപന. സ്വദേശി ആർക്കിടെക്റ്റായ ഇബ്രാഹിം എം.ജൈദയുടേതാണു ഡിസൈൻ.

stadium
അൽ ബെയ്ത് സ്റ്റേഡിയം

∙ അൽ ബെയ്ത് സ്റ്റേഡിയം: അൽഖോർ

∙ഉദ്ഘാടനം: 2021 നവംബർ 30

∙പ്രീക്വാർട്ടർ വരെയുള്ള മത്സര വേദി.

∙സീറ്റുകൾ: 40,000

പൂർണമായും ഷിപ്പിങ് കണ്ടെയ്‌നറുകൾകൊണ്ടു നിർമിച്ചത്. പുനരുപയോഗിക്കാനും മാറ്റി സ്ഥാപിക്കാനും കഴിയുന്ന സ്റ്റേഡിയം. 7 നിലകൾ. സ്റ്റേഡിയത്തിന്റെ ഡിസൈൻ ഫെൻവിക് ഇറിബാറൻ ഗ്രൂപ്പാണ്.

stadium-3
സ്‌റ്റേഡിയം 974

∙ സ്‌റ്റേഡിയം 974: ദോഹ കോർണിഷ്‌

∙ഉദ്ഘാടനം: 2021 നവംബർ 30

∙ലോകകപ്പിന്റെ ഉദ്ഘാടന വേദി. സെമി ഫൈനൽ വരെയുള്ള മത്സരങ്ങളുമുണ്ട്.

∙സീറ്റുകൾ: 60,000

പരമ്പരാഗത അറബ് കൂടാരമായ ബെയ്ത് അൽഷാറിന്റെ മാതൃകയിലുള്ള സ്റ്റേഡിയം. ലബനനിലെ എൻജിനീയറിങ് കമ്പനിയായ ദാർ അൽ ഹാൻഡസാഹിന്റേതാണു ഡിസൈൻ.

stadium-4
ലുസെയ്ൽ സ്റ്റേഡിയം

∙ ലുസെയ്ൽ സ്റ്റേഡിയം: ലുസെയ്ൽ

∙ഉദ്ഘാടനം: 2022ൽ

∙ലോകകപ്പ് ഫൈനൽ മത്സര വേദി. ഗ്രൂപ്പ് ഘട്ടം, ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾക്കും വേദിയാകും. ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം.

∙സീറ്റുകൾ: 80,000

ഫനാർ വിളക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ വെളിച്ചവും നിഴലും ഇഴചേർന്ന പോലുള്ള രൂപകൽപന ബ്രിട്ടിഷ് കമ്പനിയായ ഫോസ്റ്റർ ആൻഡ് പാർട്‌ണേഴ്‌സിന്റെതാണ്. അറബ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ചെറുപാത്രങ്ങളുടെ ആകൃതിയിലാണു സ്റ്റേഡിയത്തിന്റെ പുറംഭാഗം.

hotel
ഫ്ലോട്ടിങ് ഹോട്ടലുകൾ.

∙ പൊങ്ങിക്കിടക്കും ഹോട്ടലുകൾ!

∙സ്റ്റേഡിയങ്ങളിൽ ‘മെയ്ഡ് ഇൻ ഖത്തർ’ ശീതീകരണ സാങ്കേതിക വിദ്യ. സീറ്റുകളും ‘മെയ്ഡ് ഇൻ ഖത്തർ’ തന്നെ. ഫിഫയുടെ മാനദണ്ഡങ്ങൾ പ്രകാരം തദ്ദേശീയമായി നിർമിച്ചതാണു ടർഫ്.

∙ സ്റ്റേഡിയങ്ങൾക്കു ചുറ്റും കാണികൾക്കു വിനോദത്തിനും വിശ്രമത്തിനുള്ള പാർക്കുകളും കളിസ്ഥലങ്ങളും.

∙ സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ അകലം 75 കിലോമീറ്റർ (അൽഖോറിലെ അൽ ബെയ്തും അൽ വക്രയിലെ അൽ ജനൗബും തമ്മിലുള്ള അകലം).

∙ കാണികൾക്കും കളിക്കാർക്കും താമസസ്ഥലം മാറേണ്ടതില്ല. ആഭ്യന്തര വിമാന സർവീസുകളുടെ ആവശ്യവുമില്ല.

∙ദോഹ മെട്രോ, ഇലക്ട്രിക് ബസുകൾ, ഇ-ടാക്‌സികൾ, ജല ടാക്‌സികൾ തുടങ്ങി പൊതുഗതാഗതം പരിസ്ഥിതി സൗഹൃദം .

∙കാണികൾക്കു താമസിക്കാൻ മരുഭൂമിയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ അറബ് കൂടാരങ്ങൾ, ആഡംബരക്കപ്പലുകൾ, ജലപ്പരപ്പിനു മീതെ സ്ഥിതി ചെയ്യുന്ന 16 ഫ്ലോട്ടിങ് ഹോട്ടലുകൾ.

∙ ഖത്തറിൽ ഒരുക്കം ഇങ്ങനെ

∙ കൗണ്ട്ഡൗൺ അടയാളപ്പെടുത്തി ഇന്ന് ദോഹ കോർണിഷിൽ കൂറ്റൻ ക്ലോക്ക് സ്ഥാപിക്കും.

∙ ലോകകപ്പിനു യോഗ്യത നേടിയ രാജ്യങ്ങളുടെ ദേശീയ പതാകകൾ ദോഹ കോർണിഷിൽ സ്ഥാപിച്ചു തുടങ്ങി.

∙ മലയാളി കപ്പ്!

മലയാളികൾ ഏറ്റവും കൂടുതൽപേർ കാണാനെത്തുന്ന ലോകകപ്പായിരിക്കും ഖത്തർ 2022. കേരളത്തിൽ നിന്നെത്തുന്നവരെ വരവേൽക്കാൻ പ്രവാസികളും ഒരുങ്ങിക്കഴിഞ്ഞു. ‘ഹോസ്റ്റ് എ ഫാൻ’ പദ്ധതിക്കു കീഴിൽ കാണികൾക്കു വീടൊരുക്കി ആതിഥേയരാകാൻ സ്വദേശികൾക്കും പ്രവാസികൾക്കും അവസരമുണ്ട്. സ്‌റ്റേഡിയം നിർമിതിയിലും മലയാളി സാന്നിധ്യമുണ്ട്.

English Summary: FIFA World Cup stadiums in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com