കൈ കൊടുത്തു പിരിഞ്ഞു; ഈസ്റ്റ് ബംഗാൾ – ജംഷഡ്പുർ മത്സരം സമനിലയിൽ

PTI11_21_2021_000149A
ഈസ്റ്റ് ബംഗാൾ താരം ഫ്രാഞ്ചോയുടെ (ചുവപ്പു ജഴ്സി) ഗോൾശ്രമം.
SHARE

വാസ്കോ ∙ സെൽഫ് ഗോൾ വഴങ്ങിയിട്ടും ജംഷഡ്പുർ വിട്ടുകൊടുത്തില്ല. കളിയുടെ തുടക്കത്തിൽ തന്നെ കിട്ടിയ ഗോൾ ഈസ്റ്റ് ബംഗാളിനു മുതലെടുക്കാനുമായില്ല. ഐഎസ്എൽ ഫുട്ബോളിൽ ഇരുടീമുകളും 1–1 സമനിലയുമായി കൈ കൊടുത്തു പിരിഞ്ഞു. 

17–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ താരം ഫ്രാഞ്ചോയുടെ ബാക്ക് വോളി ജംഷഡ്പുർ താരം നെരിയസ് വാൽസ്കിസിന്റെ ശരീരത്തിൽ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു. എന്നാൽ ഇടവേളയ്ക്കു പിരിയുന്നതിനു നിമിഷങ്ങൾക്കു മുൻപ് ജംഷഡ്പുർ ഗോൾ മടക്കി. അലക്സ് ലിമയുടെ കോർണർ കിക്ക് വാൽസ്കിസ് പോസ്റ്റിനു തൊട്ടരികെ നിൽക്കുകയായിരുന്ന പീറ്റർ ഹാർട്ട്‌ലിക്കു കുത്തിയിട്ടു നൽകി. പന്തിനെ ഒന്നു തൊട്ടു വിടേണ്ട ജോലിയേ ജംഷഡ്പുർ ക്യാപ്റ്റനുണ്ടായുള്ളൂ. 

2–ാം പകുതിയിൽ ഇഷാൻ പണ്ഡിതയും കോമൾ തട്ടാലും ഇറങ്ങിയത് ജംഷഡ്പുരിന്റെ വീര്യം കൂട്ടിയെങ്കിലും ഗോൾ വന്നില്ല. വാൽസ്കിസിന്റെ ഒരു ഷോട്ട് രക്ഷപ്പെടുത്തി ഗോൾകീപ്പർ അമരീന്ദർ ഈസ്റ്റ് ബംഗാളിനെ കാത്തു.  എടികെ മോഹൻ ബഗാനുമായി ശനിയാഴ്ചയാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം. ജംഷഡ്പുർ  എഫ്സി ഗോവയെ നേരിടും.

English Summary: ISL: East Bengal vs Jamshedpur FC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA