റയലിനു ജയം, വീണ്ടും ഒന്നാമത്; പ്രിമിയർ ലീഗിൽ സിറ്റി, ടോട്ടനം ജയിച്ചു

real-madrid-goal-celebration
SHARE

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഗ്രനഡയെ 4–1നു തോൽപിച്ച് റയൽ മഡ്രിഡ് ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. മാർകോ അസെൻസിയോ (19), നാച്ചോ (25), വിനീസ്യൂസ് ജൂനിയർ (56), ഫെർലാൻഡ് മെൻഡി (76) എന്നിവരാണു റയലിന്റെ ഗോളുകൾ നേടിയത്. 67–ാം മിനിറ്റിൽ ഗ്രനഡ താരം മോൻചുവും പിന്നീടു റഫറിയോടു തർക്കിച്ചതിനു ഗ്രനഡ കോച്ച് റോബർട്ട് മൊറീനോയും ചുവപ്പു കാർഡ് കണ്ടു. 

∙ സിറ്റി, ടോട്ടനം ജയിച്ചു 

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കും ടോട്ടനത്തിനും ജയം. സിറ്റി 3–0ന് എവർട്ടനെ തോൽപിച്ചു. റഹീം സ്റ്റെർലിങ് (44), റോഡ്രി (55), ബെർണാഡോ സിൽവ (86) എന്നിവരാണു ഗോൾ നേടിയത്. ജയത്തോടെ ലിവർപൂളിനെ (25 പോയിന്റ്) മറികടന്ന് സിറ്റി (26)  2–ാം സ്ഥാനത്തേക്കു കയറി. ചെൽസിയാണ് (29) ഒന്നാമത്. ലീഡ്സ് യുണൈറ്റഡിനെതിരെ 2–1നാണു ടോട്ടനത്തിന്റെ ജയം.  ടോട്ടനം 7–ാം സ്ഥാനത്തും ലീഡ്സ് 17–ാം സ്ഥാനത്തുമാണ്.

English Summary: Real Madrid vs Granada

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA