മെസ്സി, ക്രിസ്റ്റ്യാനോ ഫിഫ ദ് ബെസ്റ്റ് പട്ടികയിൽ; ജേതാക്കളെ ജനുവരി 17ന് അറിയാം

messi
മെസ്സി, ക്രിസ്റ്റ്യാനോ
SHARE

സൂറിക്ക് ∙ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാതെ ഫിഫയ്ക്കെന്ത് ആഘോഷം! ഫിഫ ദ് ബെസ്റ്റ് വാർഷിക പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇത്തവണയും മെസ്സിയും ക്രിസ്റ്റ്യാനോയുമുണ്ട്. 11 കളിക്കാരുടെ പട്ടികയിൽ ഇവർക്കു പുറമേ ലിവർപൂൾ താരം മുഹമ്മദ് സലാ, ബയൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോവ്സ്കി, മാഞ്ചസ്റ്റർ സിറ്റി പ്ലേമേക്കർ കെവിൻ ഡി ബ്രുയ്നെ, ചെൽസി താരങ്ങളായ എൻഗോളോ കാന്റെ, ജോർജിഞ്ഞോ, റയൽ മഡ്രിഡ് ഫോർവേഡ് കരിം ബെൻസേമ, ബൊറൂസിയ ഡോർട്മുണ്ട് സ്ട്രൈക്കർ എർലിങ് ഹാലൻഡ്, പിഎസ്ജിയിൽ മെസ്സിയുടെ സഹതാരങ്ങളായ നെയ്മാർ, കിലിയൻ എംബപെ എന്നിവരുമുണ്ട്.

പരിശീലകർക്കുള്ള പുരസ്കാരത്തിന്റെ പട്ടികയിൽ പെപ് ഗ്വാർഡിയോള (മാൻ.സിറ്റി), തോമസ് ടുഹേൽ (ചെൽസി), അന്റോണിയോ കോണ്ടെ (ടോട്ടനം), ഹാൻസി ഫ്ലിക്ക് (ജർമനി), റോബർട്ടോ മാൻചീനി (ഇറ്റലി) എന്നിവരാണുള്ളത്. ഗോൾകീപ്പർമാർക്കുള്ള പുരസ്കാരത്തിനായി അലിസൻ ബെക്കർ (ലിവർപൂൾ), എഡ്വേഡ് മെൻഡി (ചെൽസി), കാസ്പർ സ്മൈക്കേൽ (ലെസ്റ്റർ സിറ്റി) എന്നിവരുണ്ട്. ജനുവരി 17ന് ജേതാക്കളെ പ്രഖ്യാപിക്കും.

English Summary: Messi and Cristiano in FIFA the best list

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA