ADVERTISEMENT

വാസ്കോ ∙ ഐഎസ്എൽ ഫുട്ബോളിൽ കരുത്തരായ ബെഗളൂരു എഫ്സിയെ ഒഡീഷ എഫ്സി വീഴ്ത്തി (3–1). സ്പാനിഷ് താരം ഹാവി ഹെർണാണ്ടസിന്റെ ഇരട്ടഗോളാണ് (3,51) ഒഡീഷയ്ക്ക് ബെംഗളൂരുവിനെതിരെ ആദ്യജയം സമ്മാനിച്ചത്. ബോക്സിനു തൊട്ടുപുറത്തുനിന്നുള്ള ഫ്രീകിക്കിൽ നിന്നായിരുന്നു ഹാവിയുടെ 2–ാം ഗോൾ. ഇൻജറി ടൈമിൽ (90+5) അരിഡായ് കബ്രേര ഉജ്വലമായ ഡ്രിബ്ലിങ് മികവിലൂടെ ഒഡീഷയുടെ 3–ാം ഗോളും നേടി. 21–ാം മിനിറ്റിൽ അലൻ കോസ്റ്റയാണ് ബെംഗളൂരുവിന്റെ ആശ്വാസഗോൾ നേടിയത്.

2–ാം പകുതിയിൽ ബെംഗളൂരുവിന് പെനൽറ്റി കിക്ക് കിട്ടിയെങ്കിലും സുനിൽ ഛേത്രിയുടെ കിക്ക് ഒഡീഷ ഗോൾകീപ്പർ കമൽജിത് സിങ് രക്ഷപ്പെടുത്തി. റീബൗണ്ടിൽ ക്ലെയ്റ്റൻ സിൽവ ലക്ഷ്യം കണ്ടെങ്കിലും കിക്ക് എടുക്കും മുൻപ് സിൽവ മുന്നോട്ടു കയറിയതിനാൽ ഗോൾ അനുവദിച്ചില്ല.

English Summary: Bengaluru FC Vs Odisha FC, ISL 2021-22 Match, Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com