സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് ക്യാപ്റ്റൻ

santosh-trophy-1
കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിക്കുന്നു (ചിത്രം: റോബർട്ട് വിനോദ്)
SHARE

കൊച്ചി ∙ സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ എസ്ബിഐ താരം ജിജോ ജോസഫ് (29) നയിക്കും. 22 പേരടങ്ങുന്ന ടീമിൽ 13 പുതുമുഖങ്ങളുണ്ട്. കേരളത്തിന്റെ ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങൾ ഡിസംബർ 1 മുതൽ 5 വരെ കലൂർ സ്റ്റേഡിയത്തിലാണ്. ഫൈനൽ റൗണ്ട് ജനുവരിയിൽ കോഴിക്കോട്ടും മലപ്പുറത്തുമായി നടത്തും. രാംകോ സിമന്റ്സാണു കേരള ടീമിന്റെ സ്പോൺസർ.

കേരള ടീം

ഗോൾകീപ്പർമാർ: വി. മിഥുൻ (കണ്ണൂർ), എസ്. ഹജ്മൽ (പാലക്കാട്).

പ്രതിരോധം: ജി. സഞ്ജു, അജയ് അലക്സ് (എറണാകുളം), പി.ടി. മുഹമ്മദ് ബാസിത് (കോഴിക്കോട്), വിബിൻ തോമസ് (തൃശൂർ), മുഹമ്മദ് ആസിഫ്, എ.പി. മുഹമ്മദ് സഹീഫ് (മലപ്പുറം).

മധ്യനിര: കെ. മുഹമ്മദ് റാഷിദ് (വയനാട്), ജിജോ ജോസഫ് (തൃശൂർ), അർജുൻ ജയരാജ്, കെ. സൽമാൻ, വി. ബുജൈർ, എൻ.എസ്. ഷിഖിൽ (മലപ്പുറം), പി. അഖിൽ (എറണാകുളം), പി.എൻ.നൗഫൽ (കോഴിക്കോട്), നിജോ ഗിൽബർട്ട് (തിരുവനന്തപുരം), എം. ആദർശ് (കാസർകോട്).

മുന്നേറ്റം: എസ്. രാജേഷ് (തിരുവനന്തപുരം), ടി.കെ. ജസിൻ (മലപ്പുറം), മുഹമ്മദ് സഫ്നാദ് (വയനാട്), മുഹമ്മദ് അജ്സൽ (കോഴിക്കോട്). ‌

കോച്ച്: ബിനോ ജോർജ്

സഹപരിശീലകൻ: ടി.ജി. പുരുഷോത്തമൻ

ഗോൾകീപ്പിങ് പരിശീലകൻ: സജി ജോയ്

മാനേജർ: മുഹമ്മദ് സലീം, ഫിസിയോ: മുഹമ്മദ്.

English Summary: Kerala Squad for Santosh Trophy Football Tournament 2021-22

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA