ബഗാൻ തന്നെ ബിഗ് ബി! കൊൽക്കത്ത ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു (3–0)

atk-mohun-bagan-vs-sc-east-bengal
ബഗാന്റെ 3–ാം ഗോൾ നേടിയ ലിസ്റ്റനെ (ഇടത്) അഭിനന്ദിക്കാനെത്തുന്ന സഹതാരം റോയ് കൃഷ്ണ.
SHARE

വാസ്കോ ∙ കൊൽക്കത്തയിലെ ‘വല്യേട്ടൻമാർ’ തങ്ങളാണെന്നു ബഗാൻ ഗോവയിൽ തെളിയിച്ചു. ഐഎസ്എലിലെ കൊൽക്കത്ത നഗരപ്പോരിൽ എടികെ മോഹൻ ബഗാൻ 3–0ന് ഈസ്റ്റ് ബംഗാളിനെ തകർത്തു. കളിയുടെ ആദ്യ അര മണിക്കൂറിനുള്ളിലായിരുന്നു ബഗാന്റെ 3 ഗോളുകളും. റോയ് കൃഷ്ണ (12), മൻവീർ സിങ് (14), ലിസ്റ്റൻ കൊളാസോ (23) എന്നിവരാണു സ്കോറർമാർ.

12–ാം മിനിറ്റിൽ  പ്രീതം കോട്ടലിന്റെ ക്രോസ് കിട്ടിയത് മാർക് ചെയ്യപ്പെടാതെ നിന്ന  റോയ് കൃഷ്ണയ്ക്ക്. ഫിജി താരത്തിനു പിഴച്ചില്ല.  മൻവീറിനായിരുന്ന അടുത്ത അവസരം. ഫിൻലൻഡ് താരം  ജോണി കൗകോ നൽകിയ പാസിൽ നിന്നു ഫിനിഷ്. 3–ാം ഗോൾ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയുടെ പിഴവിൽ നിന്ന്. ബോക്സിനരികിലേക്കു വന്ന പന്ത്, ഓടിയെത്തിയ അരിന്ദമിനു കയ്യിലൊതുക്കാനായില്ല. തക്കം പാർത്തു നിന്ന ലിസ്റ്റൻ ഒഴിഞ്ഞ പോസ്റ്റിലേക്കു പന്തു വിട്ടു. 

English Summary: ATK Mohun Bagan Cruise Past SC East Bengal With Easy 3-0 Win

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA