റേഡിയോ മാംഗോ ഫൈവ്സ് ടർഫ് ഫുട്ബോൾ തൃശൂരിൽ; വിജയികൾക്ക് 85,000 രൂപ സമ്മാനം

fives-football
SHARE

തൃശൂർ∙ റേഡിയോ മാംഗോ സംഘടിപ്പിക്കുന്ന സൂപ്പർബോൾ ഫുട്ബോൾ ടൂർണമെന്റിലേക്ക് ടീമുകളെ ക്ഷണിച്ചു. ഡിസംബർ 10, 11, 12 തീയതികളിൽ   കൂർക്കഞ്ചേരി ഹെയ്നിസ്‌ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെന്ററിലാണ് മത്സരങ്ങൾ. ഒന്നാമതെത്തുന്ന ടീമിന് 50,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്.

ഒരു ടീമിൽ 5 പേർ. 15 മിനിറ്റ് വീതമുള്ള രണ്ടു പകുതികളായി 30 മിനിറ്റ് ആണ് ഫുട്ബോൾ മത്സരം. ടീമംഗങ്ങൾ 18 വയസിനു മുകളിലുള്ളവരായിരിക്കണം. റജിസ്‌ട്രേഷൻ  ഫീസ് 2500 രൂപയാണ്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനാൽ കാണികൾക്ക് പ്രവേശനമില്ല. റജിസ്ട്രേഷനായി 7356619996 എന്ന നമ്പറിൽ ബന്ധപ്പെടണം. അവസാന തീയതി നവംബർ 30. 

English Summary: Radio Mango Fives Turf Tournament

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA