ചതുർരാഷ്ട്ര ടൂർണമെന്റ്: ചിലെയ്‌ക്കെതിരെ ഇന്ത്യൻ വനിതകൾ പൊരുതിത്തോറ്റു

chilevs-india-football
SHARE

മനൗസ് (ബ്രസീൽ) ∙ ചതുർരാഷ്ട്ര ടൂർണമെന്റിലെ 2–ാം മത്സരത്തിലും വീറോടെ പൊരുതിയെങ്കിലും ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിനു തോൽവി. ചിലെയാണു 3–0ന് ഇന്ത്യയെ കീഴടക്കിയത്. ബ്രസീലിനോട് 6–1നു തോറ്റ കളിയിൽ 3 മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യ 14–ാം മിനിറ്റിൽ വഴങ്ങിയ ഗോളാണു തിരിച്ചടിയായത്. 2–ാം പകുതിയിൽ പ്രതിരോധപ്പിഴവു മുതലെടുത്ത് 84,85 മിനിറ്റുകളിൽ 2 ഗോളുകൾ കൂടി ചിലെ നേടി.

ബ്രസീലിനെതിരെ ഇന്ത്യയുടെ ഏകഗോൾ നേടിയ ഗോകുലം കേരള താരം മനീഷ കല്യാൺ 6–ാം മിനിറ്റിൽ എടുത്ത കോർണർ വളഞ്ഞു ഗോളിലേക്കു പോയതാണ്. എന്നാൽ, ചിലെ ഗോളി ഇതു സേവു ചെയ്തു. ഈ കിക്ക് ഗോളായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. വ്യാഴാഴ്ച വെനസ്വേലയ്ക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.

English Summary: Indian Women's Football Team Fall to Chile Despite Much-improved Display

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS