ADVERTISEMENT

ഫറ്റോർഡ ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ചെന്നൈയിൻ എഫ്സി 2–1നു തോൽപിച്ചു. 41–ാം മിനിറ്റിൽ ലാലിയൻസുല ചാൻഗറ്റെയുടെ ഗോളിൽ മുന്നിലെത്തിയ ചെന്നൈയിനെതിരെ മലയാളി താരം വി.പി.സുഹൈറിലൂടെ 50–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് സമനില പിടിച്ചതാണ്.

എന്നാൽ, 74–ാം മിനിറ്റിൽ ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പയുടെ ഗോളിൽ ചെന്നൈയിൻ ജയം ഉറപ്പിച്ചു. വിദേശതാരം ഫെഡറിക്കോ ഗലീഗോ ആദ്യമായി നോർത്ത് ഈസ്റ്റിനു വേണ്ടി കളത്തിലിറങ്ങിയെങ്കിലും 24–ാം മിനിറ്റിൽ പരുക്കേറ്റു തിരിച്ചുകയറിതു തിരിച്ചടിയായി.

English Summary: ISL 2021-2022 Northeast United FC vs Chennaiyin FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com