ദേശീയ സീനിയർ വനിതാ ഫുട്ബോൾ: ഒരു ദിവസം പിറന്നത് 46 ഗോൾ!

Tamil-Nadu-vs-Telangana-Football
കോഴിക്കോട്ടു നടക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ തെലങ്കാനയ്ക്കെതിരെ ഗോൾ നേടുന്ന തമിഴ്നാടിന്റെ സന്ധ്യ രംഗനാഥൻ. സന്ധ്യ 8 ഗോൾ നേടി. ചിത്രം: സജീഷ് ശങ്കർ∙ മനോരമ
SHARE

കോഴിക്കോട്/ കണ്ണൂർ/ മലപ്പുറം∙ ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ആകെ പിറന്നത് 46 ഗോളുകൾ. തമിഴ്നാട് – തെലങ്കാന മത്സരത്തിൽ മാത്രം 20 ഗോളുകൾ. തമിഴ്നാട് വനിതകളുടെ കരുത്തിനു മുന്നിൽ ഒരു ഗോൾ പോലും തിരിച്ചടിക്കാൻ കഴിയാതെ തെലങ്കാന കീഴടങ്ങി (20–0).

സന്ധ്യ രംഗനാഥൻ 8 ഗോളുകൾ നേടി. എം.സരിത 4 ഗോളുകളും എ.ദുർഗയും എം.മാളവികയും 3 ഗോളുകൾ വീതവും എസ്.പ്രിയദർശിനി ഒരു ഗോളും നേടി. തെലങ്കാനയുടെ ഒരു താരം സെൽഫ് ഗോളുമടിച്ചു!

മറ്റു ഫലങ്ങൾ: അരുണാചൽ –6 മഹാരാഷ്ട്ര –0; അസം –7 രാജസ്ഥാൻ –0; പഞ്ചാബ് –0 ബംഗാൾ –0; ഹിമാചൽ –3 ബിഹാർ –2; സിക്കിം –5 ജമ്മു കശ്മീർ –0; ജാർഖണ്ഡ് –1 കർണാടക–0; ഡൽഹി–1, ഗോവ–1.

കേരളം– ഉത്തരാഖണ്ഡ് മത്സരം ഇന്ന്

ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ ആദ്യ ജയം തേടി കേരളം ഇന്നിറങ്ങുന്നു. രാവിലെ 9.30നു കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഉത്തരാഖണ്ഡാണ് എതിരാളികൾ. ആദ്യ കളിയിൽ പരാജയപ്പെട്ട കേരളത്തിന് ഇന്നു ജയം അനിവാര്യമാണ്.

English Summary: National Senior Womens Football; 46 Goals on One Day
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA