ലണ്ടൻ ∙ സ്പാനിഷ് ഫോർവേഡ് ഫെറാൻ ടോറസിനെ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽനിന്നു വാങ്ങാൻ സ്പാനിഷ് ക്ലബ് ബാർസിലോന കരാറിലെത്തിയതായി റിപ്പോർട്ട്. 5.5 കോടി യൂറോയുടേതാണ് (ഏകദേശം 468 കോടി രൂപ) കരാറെന്നു ബിബിസി റിപ്പോർട്ട് ചെയ്തു.
ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കു മാറിയതും സെർജിയോ അഗ്യൂറോ ഹൃദയസംബന്ധമായ അസുഖം മൂലം കളി നിർത്താൻ നിർബന്ധിതനായതും കാരണം ബാർസ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമായാണ് ടോറസിന്റെ വരവ്.
English Summary: Barcelona signal their intent with Ferran Torres move