ലണ്ടൻ ∙ ബ്രെന്റ്ഫോഡിനെ 2–0നു തോൽപിച്ച് ചെൽസിയും ലെസ്റ്റർ സിറ്റിയെ ഷൂട്ടൗട്ടിൽ 5–4നു മറികടന്ന് ലിവർപൂളും വെസ്റ്റ് ഹാമിനെ 2–1നു തോൽപിച്ച് ടോട്ടനം ഹോട്സ്പറും ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ സെമിഫൈനലിൽ കടന്നു. ജനുവരി 4ന് സെമിഫൈനലിൽ ചെൽസി ടോട്ടനത്തെയും ആർസനൽ ലിവർപൂളിനെയും നേരിടും.
റയലിനു ജയം
മഡ്രിഡ് ∙ ടീമിൽ കോവിഡ് പടർന്നു പിടിക്കുന്നതിനിടയിലും വിജയം കൈവിടാതെ റയൽ മഡ്രിഡ്. അത്‌ലറ്റിക് ബിൽബാവോയെ 2–1നു തോൽപിച്ച റയൽ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനത്ത് 8 പോയിന്റ് ലീഡുമായി ക്രിസ്മസ് ആഘോഷങ്ങൾക്കു പിരിഞ്ഞു. കരിം ബെൻസേമയുടെ ഇരട്ടഗോളുകളാണ് റയലിനു വിജയം സമ്മാനിച്ചത്.
English Summary: Chelsea, Liverpool and Tottenham reach League Cup semi-finals