ADVERTISEMENT

കൊൽക്കത്ത ∙ 8 കളിക്കാർക്കും 3 സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഐ ലീഗ് ഫുട്ബോൾ ഒരാഴ്ചത്തേക്കു നിർത്തിവച്ചു. കേരളത്തിൽനിന്നുള്ള ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബിന്റെ താരങ്ങളിൽ ആർക്കും കോവിഡ് ബാധയില്ല. ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തിയ ഗോകുലം ഇന്നു 2–ാം മത്സരത്തിൽ നെറോക്ക എഫ്സിയെ നേരിടാനിരുന്നതാണ്. ‌ഇതുൾപ്പെടെ ഈ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ പിന്നീടു നടത്തും.

റിയൽ കശ്മീർ എഫ്സി ടീമിലെ 5 കളിക്കാർ‌ക്കും 3 സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. മുഹമ്മദൻ സ്പോർട്ടിങ്, ശ്രീനിഥി ഡെക്കാൻ എഫ്സി, ഐസോൾ എഫ്സി എന്നീ ടീമുകളിലെ ഓരോരുത്തർ‌വീതവും കോവിഡ് പോസിറ്റീവായി. ജനുവരി 4നു യോഗം ചേർന്നു ഭാവി നടപടികൾ തീരുമാനിക്കുമെന്ന് ഐ ലീഗ് ചെയർമാൻ സുബ്രത ദത്ത അറിയിച്ചു.

3 ഹോട്ടലുകളിലായാണ് ഐ ലീഗ് ടീമുകൾക്കു സംഘാടകർ താമസം ഒരുക്കിയിരുന്നത്. ഇതിൽ കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നവരാണു പോസിറ്റീവായത്. രാജസ്ഥാൻ യുണൈറ്റഡ്, നെറോക്ക ടീമുകളും ഇവിടെയാണു താമസിച്ചിരുന്നതെങ്കിലും ഇതുവരെ ആ ടീമുകളിലാരും പോസിറ്റീവായിട്ടില്ല. കല്യാണി, നൈഹാട്ടി എന്നിവിടങ്ങളിൽ താമസിക്കുന്ന മറ്റു ടീമുകളിൽ ഇതുവരെ പ്രശ്നങ്ങളില്ല. ‍ഡിസംബർ 21നു നടത്തിയ കോവിഡ് പരിശോധനയിൽ കളിക്കാരെല്ലാം നെഗറ്റീവായിരുന്നു. ചൊവ്വാഴ്ച നടത്തിയ ടെസ്റ്റിലാണു കോവിഡ് ബാധിതരെ കണ്ടെത്തിയത്.

English Summary: I-League Matches Suspended for a week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com