മാഞ്ചസ്റ്റർ ∙ ദുർബലരായ ബേൺലിയെ 3–1നു തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് പട്ടികയിൽ 6–ാം സ്ഥാനത്തേക്ക്. 8–ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനി യുണൈറ്റഡിന്റെ സ്കോർ ബുക്ക് തുറന്നു. ബേൺലി ക്യാപ്റ്റൻ ബെൻ മീയുടെ സെൽഫ് ഗോൾ (27’) സന്ദർശകർക്കു തിരിച്ചടിയായി. 35–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയികളുടെ പട്ടിക പൂർത്തിയാക്കി.
കഴിഞ്ഞ കളിയിൽ ന്യൂകാസിലിനെതിരെ 1–1 സമനില വഴങ്ങിയതിനെത്തുടർന്ന് 6 മാറ്റങ്ങളോടെയാണു യുണൈറ്റഡ് ഓൾഡ് ട്രാഫഡിൽ ഇറങ്ങിയത്.
English Summary: English premier league: Manchester united beats Bernly